പുതിയ വ്യാപാര കരാറുകൾ വഴി വലിയ വിപണികളാണ് നമുക്ക് മുന്നിൽ തുറന്നിരിക്കുന്നത്. ലോക ജിഡിപിയുടെ 70 ശതമാനത്തിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമുണ്ട്

ദില്ലി: ലോക വിപണിയുടെ 70%-വും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മുന്നിൽ തുറന്നിട്ടുണ്ടെന്നും അവസരം മുതലാക്കണമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വികസിത രാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടതോടെ, കുറഞ്ഞ വിലയും രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഡെലിവറിയും ഉപയോ​ഗപ്പെടുത്താൻ കഴിയുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

പുതിയ വ്യാപാര കരാറുകൾ വഴി വലിയ വിപണികളാണ് നമുക്ക് മുന്നിൽ തുറന്നിരിക്കുന്നത്. ലോക ജിഡിപിയുടെ 70 ശതമാനത്തിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമുണ്ട്. മിക്ക രാജ്യങ്ങളിലും നിങ്ങളുടെ ഉത്പന്നങ്ങൾക്ക് നികുതി നൽകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി ലോകമാണ് നിങ്ങളുടെ വിപണി, ലോകമാണ് നിങ്ങളുടെ വേദിയെന്നും സ്റ്റാർട്ടപ്പുകളോടായി പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

ഇന്ന് സാങ്കേതികവിദ്യയുടെ മുൻനിരയിലാണ് ഇന്ത്യ. സർക്കാരും സ്വകാര്യ മേഖലയും ഒരുപോലെ യുവസംരംഭകരെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കും അടിസ്ഥാനപരമായ കാര്യങ്ങൾക്കും ഈ കണ്ടുപിടുത്തങ്ങൾ വലിയ പിന്തുണ നൽകുന്നുണ്ടെന്ന് പരിപാടിയിൽ സ്റ്റാർട്ടപ്പുകളെ അഭിസംബോധന ചെയ്തുകൊണ്ട് പിയൂഷ് ഗോയൽ പറഞ്ഞു

ആദ്യ ശ്രമത്തിൽ വിജയിക്കാത്തവരെയും നമ്മൾ പ്രോത്സാഹിപ്പിക്കണം. സ്റ്റാർട്ടപ്പ് ഇന്ത്യയോടും സ്വകാര്യമേഖലയോടും ഇക്കാര്യം ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, ആദ്യതവണ തന്നെ വിജയിക്കണമെന്നില്ല. പരാജയം ഒരു മോശം കാര്യമോ കുറച്ചിലോ അല്ല. വിജയകഥകൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണ്. അത് ഈ രംഗത്തേക്ക് വരാൻ പുതിയ ആളുകൾക്ക് പ്രചോദനമാകും. അല്ലെങ്കിൽ, ആദ്യ ശ്രമത്തിൽ വിജയിക്കാത്ത കുറച്ചുപേരുടെ കഥകൾ മാത്രം നമ്മൾ കേൾക്കേണ്ടി വരുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു