Asianet News MalayalamAsianet News Malayalam

അവധിക്ക് ശേഷം നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി

ആഗോളവിപണികളിലെ നഷ്ടം ഇന്ത്യൻ ഓഹരിവിപണിയെ ബാധിച്ചില്ല. ലാർസൻ, ഭാരതി എയർടെൽ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. 

Indian stock market begin positively
Author
Mumbai, First Published Mar 22, 2019, 11:45 AM IST

മുംബൈ: ഹോളി അവധിക്ക് ശേഷം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച തുടക്കം. സെൻസെക്സ് 126 ഉം നിഫ്റ്റി 40 ഉം പോയിന്റ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഐടി, മെറ്റൽ ഒഴികെയുള്ള മേഖലകളിൽ ഇന്ന് നേട്ടമാണ് പ്രകടമാകുന്നത്. 

ആഗോളവിപണികളിലെ നഷ്ടം ഇന്ത്യൻ ഓഹരിവിപണിയെ ബാധിച്ചില്ല. ലാർസൻ, ഭാരതി എയർടെൽ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ് എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. രൂപ നില മെച്ചപ്പെടുത്തി വരികയാണ്. വിനിമയ നിരക്കിൽ ഡോളറിനെതിരെ 68.64 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇന്ന് ഓപ്പൺ ചെയ്തത്.

Follow Us:
Download App:
  • android
  • ios