ബിരുദ യോഗ്യതകൊണ്ട് മാത്രം മികച്ച ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കണമെന്നില്ല. അവിടെയാണ് പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള Elance-ൻ്റെ പാഠ്യ പദ്ധതിയുടെ പ്രസക്തി.
തിയറി ക്ലാസ്സുകൾക്കപ്പുറം കുട്ടികളുടെ പ്രായോഗിക അറിവുകൾക്കുകൂടി ഊന്നൽ നൽകുന്നതാണ് ഇന്നത്തെ ബിരുദ ബിരുദാനന്തര വിദ്യാഭ്യാസം. പ്രൊഫഷണൽ കോഴ്സുകൾ പോലെത്തന്നെ കുട്ടികളുടെ അഭിരുചികളും പ്രായോഗിക അറിവുകളും വികസിപ്പിക്കുന്ന രീതിയിൽ കോളേജ് പഠനത്തിൻറെ ഘടനതന്നെ ഉടച്ചുവാർക്കപ്പെട്ടത് ഇക്കഴിഞ്ഞ വർഷമാണ്. കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ പല സർവകലാശാലകളും ഈ രീതിയിലേക്ക് മാറാൻ തുടങ്ങിയിട്ട് കേവലം 1 വർഷമേ ആയിട്ടുള്ളു. എന്നാൽ 2024-ലെ എക്കണോമിക് സർവ്വേ അനുസരിച്ച് ഇന്ത്യയിലെ ബിരുദദാരികളിൽ പകുതി പേർക്കും ജോലിക്കുവേണ്ട പ്രായോഗിക പരിജ്ഞാനമോ കഴിവുകളോ ഇല്ല. ഈ അവസരത്തിൽ കുട്ടികൾക്ക് സർവകലാശാലകളിൽ നിന്നുള്ള ബിരുദ യോഗ്യതകൊണ്ട് മാത്രം മികച്ച ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കണമെന്നില്ല. അവിടെയാണ് പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള Elance-ൻ്റെ പാഠ്യ പദ്ധതിയുടെ പ്രസക്തി.
ഭാവിയിൽ ഏറ്റവുമധികം ജോലി സാധ്യതകൾ ഉണ്ടാകുമെന്ന് പ്രമുഖ സർവ്വേകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടിംഗ് & കോമേഴ്‌സ് മേഖലയിൽ, പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളെ ജോലിക്കുവേണ്ടി തയ്യാറാക്കി വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കോമേഴ്‌സ് വിദ്യാഭ്യാസ സ്ഥാപനമാണ് Elance. തിയറി ക്ലാസ്സുകൾക്കപ്പുറം, ചെയ്യാൻ പോകുന്ന ജോലി എന്താണെന്ന് പഠന കാലയളവിൽതന്നെ മനസ്സിലാക്കിക്കൊടുത്തുകൊണ്ട് എല്ലാ തരത്തിലും അവരെ ജോലിക്കുവേണ്ടി ഒരുക്കുന്ന സമീപനമാണ് Elance-ൻ്റെത്. ACCA , CA, CMA USA തുടങ്ങി കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്നതിനൊപ്പം അക്കൗണ്ടിങ്ങിൽ താല്പര്യമുള്ള ആളുകൾക്ക് പ്രസ്തുത വിഷയത്തിൽ പ്രായോഗിക പരിശീലനവും Elance നൽകിവരുന്നു. ഇവിടെ പഠിച്ചിറങ്ങിയ 87% കുട്ടികളും ബിഗ് 4 ഉൾപ്പെടെയുള്ള വിവിധ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടിക്കഴിഞ്ഞത് Elance മുന്നോട്ടുവെച്ച ഈ പഠന രീതിയുടെ വിജയമായി കണക്കാക്കാം. ACCA , CA, CMA USA വിദ്യാർത്ഥികൾക്കായി Elance നടപ്പാക്കുന്ന പ്രത്യേക പ്രോഗ്രാമാണ് പ്രൈം പ്ലസ്. മറ്റ് വിദ്യാർത്ഥികളെ അപേക്ഷിച്ച് നിരവധി പ്രായോഗിക പരിശീലന സാധ്യതകൾ പ്രൈം പ്ലസ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
പ്രായോഗിക പരിശീലനത്തിന് Elance Prime+
ടെക്സ്റ്റ് ബുക്കുകളില്‍നിന്നു നേടിയ അറിവുകള്‍ പൂര്‍ണ്ണമാകുന്നത് ആ അറിവുകളെ പ്രയോഗത്തിൽ വരുത്താൻ കഴിയുമ്പോഴാണ്. ACCA, CA, CMA USA വിദ്യാർത്ഥികൾക്കായ് Elance ഒരുക്കുന്ന പ്രത്യേക പ്രോഗ്രാമായ Prime+-ലൂടെ 10 - ലധികം ഇന്‍ഡസ്ട്രി അംഗീകൃത സര്‍ട്ടിഫിക്കേഷനുകളും 150-ലധികം മണിക്കൂറുകൾ നീളുന്ന പ്രായോഗിക പരിശീലനവും ലഭിക്കുന്നു. ക്ലാസ് റൂം പഠനത്തെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കാതെ പുതിയ പ്രൊഫഷണല്‍ ലോകത്ത് നിലനില്‍ക്കാന്‍ അത്യാവശ്യമായ കഴിവുകളും ആത്മവിശ്വാസവും പ്രവർത്തി പരിചയവും വിദ്യാര്‍ത്ഥികള്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ കീഴിൽ വ്യത്യസ്ത വർഷങ്ങളിലായി LEAP, EDGE, EXCEL HACKATHON, AUDITLAB തുടങ്ങി നിരവധി മത്സരാധിഷ്ഠിത പരിപാടികൾ നടത്തിവരുന്നു.
കോമേഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ താല്പര്യമുള്ള മേഖലയാണ് ഓഡിറ്റിംഗ്. ഒരു ഓഡിറ്റർക്ക് സമൂഹത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം വളരെ വലുതായതിനാലും അവസരങ്ങൾ കൂടുതലായതിനാലും ഓഡിറ്റർ ആവാനുള്ള ആഗ്രഹം കോമേഴ്‌സ് വിദ്യാർത്ഥികൾ പ്രകടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഈ അഭിലാഷം മനസ്സിലാക്കിക്കൊണ്ട് Elance-ലെ വിദ്യാർത്ഥി ക്ലബ്ബുകളിൽ ഒന്നായ ConsultX-ൻ്റെ കീഴിൽ ഈ വർഷം നടപ്പിലാക്കിയ മത്സരാധിഷ്ഠിത പ്രായോഗിക പരിശീലന പരിപാടിയാണ് Auditlab. ഒരു ഓഡിറ്ററുടെ ജോലി എന്താണോ അതെല്ലാം, വിദ്യാർത്ഥികൾക്കും ചെയ്യാൻ അവസരം നൽകിയ മത്സരം ആയിരത്തിലധികം കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
IIM മുംബൈയുമായി സഹകരിച്ച് കുട്ടികൾക്ക് ഒരു പ്രായോഗിക പഠനാനുഭവം പ്രദാനം ചെയ്ത പ്രോഗ്രാം ആയിരുന്നു LEAP’ 25. ഇതിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിമർശനാത്മക ചിന്താശേഷിയും പ്രശ്ന പരിഹാര വൈദഗ്ധ്യവും വികസിപ്പിക്കാൻ സാധിച്ചു. ബിസിനസ് ആശയങ്ങൾ വികസിപ്പിക്കാനും പിച്ച് ചെയ്യാനും, real world business strategies-ൽ അറിവ് നേടാനും, market analysis നടത്താനും കുട്ടികളെ പ്രാപ്തരാക്കിയ EDGE. Excel വൈദഗ്ധ്യം നേടുന്നതിനായി ഒരുക്കിയ Excel hackathon. Leadership, decision making, communication skills എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയ Student Leadership Program. കൂടാതെ കുട്ടികളുടെ ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും വളർത്തുന്നതിനായുള്ള നിരവധി പരിപാടികൾ Elance മുൻകൈ എടുത്ത് നടപ്പിലാക്കിവരുന്നു.
അഭിരുചി വളർത്താൻ Elance Student Clubs
ഓരോ കുട്ടികളുടെയും അഭിരുചിക്ക് അനുസരിച്ച് അവർക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പ്ലാറ്റഫോമാണ് Elance വിദ്യാർത്ഥി ക്ലബ്ബുകൾ. വിദഗ്ധരുടെ ക്ലാസ്സുകളോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും പ്രായോഗിക പരിശീലനവും സാധ്യമാക്കുന്ന 5 ക്ലബുകളാണ് Elance-ലുള്ളത്. Future entrepreneurs-നെ കണ്ടെത്തുന്നതിനായുള്ള Elantrepreneurs Club. സാദ്ധ്യതകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന Trading-ലും stock market-ലും അഭിരുചി വളർത്തുന്നതിനായുള്ള Stock & Investment Club. Future consultants-നെ വളർത്തുന്നതിനായുള്ള ConsultX Club. ഇതിൻ്റെ നേതൃത്വത്തിലാണ് ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത Auditlab അരങ്ങേറിയത്. International Tax-ലും Financial reporting-ലും കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള FinX ക്ലബ്ബ് . അവസാനമായി AI അടക്കമുള്ള എല്ലാ ആധുനിക ഫിനാൻഷ്യൽ ടൂളുകളെപ്പറ്റിയും പഠിക്കാനായി Skill -up club.
കുട്ടികളുടെ താല്പര്യത്തിന് അനുസരിച്ച് പഠിക്കാനും അവരുടെ അറിവുകൾ വളർത്താനും ഭാവിയിലേക്ക് പ്രയോജനപ്പെടുത്താനും ഇത്തരം വിദ്യാർത്ഥി ക്ലബ്ബുകൾ സഹായിക്കുന്നു. ഭാവിയിൽ തിരഞ്ഞെടുക്കേണ്ട മേഖല ഏതെന്ന് കുട്ടികൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുന്നതിലും ഈ ക്ലബ്ബുകളുടെ പങ്ക് വളരെ വലുതാണ്.
87% വിദ്യാർത്ഥികളെയും സ്വപ്ന ജോലിയിലെത്തിച്ച് Elance
കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി, പഠിച്ചിറങ്ങിയ 87% കുട്ടികളെയും ബിഗ് 4 അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ജോലിയിലെത്തിക്കാൻ കഴിഞ്ഞത് Elance-ൻ്റെ ഈ പ്രായോഗിക പരിശീലന പദ്ധതിയുടെ ഫലമാണ്. തൊഴിൽദാതാക്കൾ അന്വേഷിക്കുന്ന തൊഴിൽ പരിചയവും പ്രായോഗിക പരിജ്ഞാനവുമുള്ള കുട്ടികളെ വാർത്തെടുക്കാൻ കഴിഞ്ഞു എന്നതാണ് Elance-ൻ്റെ ഏറ്റവും വലിയ നേട്ടം. വിവിധ കമ്പനികൾ നടത്തുന്ന പ്ലേസ്‌മെൻറ് വിവരങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കുകയും, സമയബന്ധിതമായി അവർക്ക് ഇൻ്റർവ്യൂ തയ്യാറെടുപ്പുകൾ നൽകുകയും , അവരിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യാൻ Elance-ലെ പ്ലേസ്‌മെൻറ് സെൽ സദാ സന്നദ്ധമാണ്.
ഇതിനെല്ലാം പുറമെ ACCA, CA, CMA USA കോഴ്സുകളിലായി 44 ആഗോള റാങ്കുകളും 68 ദേശീയ റാങ്കുകളും Elance-ലെ വിദ്യാർത്ഥികൾ നേടിയെടുക്കുകയുണ്ടായി. ACCA-ക്ക് തുടർച്ചയായ 6 സെഷനുകളിലായി ആയിരത്തിലധികം കുട്ടികളെ പാസ്സാക്കാനായതും, ഒരു വിദ്യാർത്ഥിക്ക് ACCA FR പേപ്പറിൽ മുഴുവൻ മാർക്കും നേടാനായതും കേരളത്തിൽത്തന്നെ മറ്റൊരു സ്ഥാപനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ്. ഇത്തരത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ഉയർന്ന റാങ്കുകൾ നേടാനായതുകൊണ്ട് ACCA-യുടെ മദർ ബോഡി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ പ്ലാറ്റിനം അപ്പ്രൂവലും, CMA USA പഠിപ്പിക്കുന്നതിനു വേണ്ടി IMA-യുടെ സിൽവർ അംഗീകാരവും, HOCK ഇന്റർനാഷണലിൻ്റെ അംഗീകൃത പങ്കാളിയെന്ന അംഗീകാരവും Elance-നു ലഭിക്കുകയുണ്ടായി. തിയറി ക്ലാസ്സുകൾക്കപ്പുറം അവരെ പ്രായോഗികമായി ഒരുക്കി പുതിയൊരു കോമേഴ്‌സ് വിദ്യാഭ്യാസ സമ്പ്രദായം തന്നെ വളർത്തിക്കൊണ്ടുവന്നതിലൂടെ നിരവധി കുട്ടികളെ അവരുടെ സ്വപ്ന ജോലിയിലേക്ക് എത്തിക്കാൻ Elance-നു കഴിഞ്ഞിട്ടുണ്ട്.
Elance നൽകുന്ന കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 9895047070 വെബ് സൈറ്റ് : www.elancelearning.com
