അത്ഭുതത്തോടെ, സരസ്വത് അതിനെകുറിച്ച് അന്വേഷിക്കുമ്പോൾ ഇതെല്ലാം യഥാർത്ഥ 24 കാരറ്റ് സ്വർണ്ണമാണ് എന്ന് വീട്ടുടമസ്ഥർ പറയുന്നുണ്ട്.

ലതരത്തിലുള്ള വീടുകളുണ്ട്, വളരെ സിംപിളായി ബജറ്റ് ഫ്രണ്ടലി ആയി നിർമ്മിച്ചവയും ആഡംബരത്തിന്റെ അവസാനവാക്കെന്നോണം നിർമ്മിച്ചവയും. എന്നാൽ കഥകളിലും മറ്റുമല്ലാതെ സ്വർണംകൊണ്ടുള്ള വീട് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു വീടുണ്ട്. ഫർണിച്ചർ മുതൽ ഇലക്ട്രിക്കൽ സോക്കറ്റുകൾ വരെ എല്ലാം ശുദ്ധമായ സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു വീട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീടാണ് താരം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രിയം സരസ്വത് ആണ് ഇത്തരത്തിലുള്ളൊരു വീട് നെറ്റിസൺസിന് പരിചയപ്പടുത്തിയത്. ഇന്ത്യയിലുള്ള അസാധാരണവും ആഡംബരപൂർണ്ണവുമായ വീടുകൾ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തന്ന കണ്ടൻ്റുകളാണ് സരസ്വത് തന്റെ ഇൻസ്റ്റ​​ഗ്രാം വഴി പങ്കുവയ്ക്കാറുള്ളത്. ഇത്തവണ മധ്യപ്രദേശിലെ ഇൻഡോറിലുള്ള സ്വർണ വീടിൻ്റെ വീഡിയോ പങ്കുവെച്ചതോടെ അതി സോഷ്യൽ മീഡിയയിൽ ഹിറ്റായി.

വീഡിയോയിൽ, വീട്ടുടമസ്ഥരിൽ നിന്ന് ഈ വീട് സന്ദർശിക്കാൻ അനുമതി തേടുന്നത് കാണാം. വീടിന്റെ ഗേറ്റുകൾ തുറക്കുമ്പോൾ, കാഴ്ചക്കാരെ ആദ്യം സ്വാഗതം ചെയ്യുന്നത് 1936 ലെ വിന്റേജ് മെഴ്‌സിഡസ് ഉൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ ഉൾക്കൊള്ളുന്ന ​ഗാരേജാണ്. തുടർന്ന് വീട്ടിലേക്ക് എത്തുമ്പോൾ അലങ്കാരങ്ങൾ മുതൽ ഇലക്ട്രിക്കൽ സോക്കറ്റുകൾ വരെ എല്ലായിടത്തും സ്വർണ്ണം കാണാം. അത്ഭുതത്തോടെ, സരസ്വത് അതിനെകുറിച്ച് അന്വേഷിക്കുമ്പോൾ ഇതെല്ലാം യഥാർത്ഥ 24 കാരറ്റ് സ്വർണ്ണമാണ് എന്ന് വീട്ടുടമസ്ഥർ പറയുന്നുണ്ട്.

ആ വീട്ടിൽ പത്ത് കിടപ്പുമുറികളുണ്ടെന്നും വീടിനോട് ചേർന്ന് ഒരു തൊഴുത്ത് ഉണ്ടെന്നും വീഡിയോയ്ൽ പറയുന്നുണ്ട്. വീട്ടുടമസ്ഥനോട് ഇതൊക്കകുടുംബത്തെ കുറിച്ചും ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, 25 പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു പെട്രോൾ പമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിജീവനം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയപ്പോൾ സർക്കാറിന്റെ കോൺട്രാക്ടർ ജോലികൾ ചെയ്യാൻ തുടങ്ങിയെന്നും സർക്കാരിനുവേണ്ടി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുന്ന ജോലി ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 300 മുറികളുള്ള ഒരു ഹോട്ടൽ നിർമ്മിക്കുകയാണ് എന്നും അ​വർ കൂട്ടിച്ചേർത്തു.

ഈ വീഡിയോ ഇതുവരെ 10 ലക്ഷം പേരാണ് കണ്ടത്. സ്വർണത്തിൽ അലങ്കരിച്ച വീട് കണ്ട് പലരും സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചുള്ള ആകുലതകളും പങ്കുവയ്ക്കുന്നുണ്ട്