Asianet News MalayalamAsianet News Malayalam

സാധാരണ യുപിഐ ഇടപാടുകൾക്ക് ചാർജില്ല; വിശദീകരണവുമായി എൻപിസിഐ

ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നിവ വഴിയുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമല്ല.

interchange fee will not apply to UPI payments via Google Pay, Paytm and other such apps APK
Author
First Published Mar 29, 2023, 1:22 PM IST

ദില്ലി: യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 

ഒരു ഉപഭോക്താവും ഇന്റർചേഞ്ച് ഫീ നൽകേണ്ടതില്ല. . വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ഇന്റർചേഞ്ച് ഫീസ് ബാധകമാകൂവെന്നും എൻപിസിഐ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. കൂടാതെ, ബാങ്ക് ടു ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീ ഇല്ല. അതേസമയം, പേയ്‌മെന്റുകൾക്കായി ക്യൂആർ കോഡോ യുപിഐ ഐഡിയോൽകുന്ന വ്യാപാരിക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമായിരിക്കും.

ALSO READ: പാകിസ്ഥാനിൽ വില 250, ഇന്ത്യയിൽ 1 രൂപ!; കണ്ണീരു കുടിപ്പിച്ച് ഉള്ളി

ഇന്റർചേഞ്ച് ഫീസുകൾ കുറിച്ചുള്ള എൻപിസിഐയുടെ പ്രസ്താവനകൾ പലരും തെറ്റായി വ്യാഖാനിച്ചത് ഉപഭോക്താക്കൾക്ക് ആശയ കുഴപ്പം ഉണ്ടാക്കാൻ  കാരണമായിട്ടുണ്ട്. ഇതിനാലാണ് ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി എൻപിസിഐ) പുതിയ പ്രസ്താവന ഇറക്കിയത്. ചുരുക്കത്തിൽ, ഒരു ഉപഭോക്താവും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ പിപിഐ, ഗൂഗിൾ പേ, പേടിഎം, ഫോൺ പേ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുന്നതിന് നിരക്കുകളൊന്നും നൽകേണ്ടതില്ല. 

പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്‌ട്രുമെന്റ്‌സ് (പിപിഐ) വഴിയുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 2023 ഏപ്രിൽ 1 മുതൽ 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഈടാക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകൾക്കും ഫീസ് ഈടാക്കും എന്നാൽ ഇത് ഉപഭോക്താക്കൾക്ക് ബാധകമല്ല. അതായത്, പിപിഐ, ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ ആപ്പുകളിൽ ചെയ്യുന്നതുപോലുള്ള പിയർ-ടു-പിയർ, പിയർ-ടു-പിയർ-മർച്ചന്റ് ഇടപാടുകൾക്ക് ഇത് ബാധകമല്ല. 

 വ്യാപാരികൾക്ക് അവരുടെ വ്യവസായത്തെ അടിസ്ഥാനമാക്കി കുറഞ്ഞ ഇന്റർചേഞ്ച് ഫീസിന് അർഹതയുണ്ട്. വ്യാപാരിയുടെ തരം അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് മാറും. അതായത് ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റയിൽവേ, ഇൻഷുറൻസ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ചാർജ് 
ALSO READ: പിൻ ഇല്ലാതെ യുപിഐ പേയ്‌മെന്റ് നടത്താൻ അനുവദിക്കുന്ന ബാങ്കുകൾ ഏതൊക്കെ? യുപിഐ ലൈറ്റ് സൂപ്പറാണ്

Follow Us:
Download App:
  • android
  • ios