Asianet News MalayalamAsianet News Malayalam

ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര്; എത്ര തവണ, ബജറ്റിന്റെ പിന്നിലെ കാണാക്കാഴ്ചകൾ

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് ആരുടേതാണ്? ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിത ആരാണ്? 

Interim Budget 2024 Who Holds The Record For Presenting Maximum Number Of Budget
Author
First Published Jan 6, 2024, 5:03 PM IST

തുടർച്ചയായ മൂന്നാം വർഷവും ഫെബ്രുവരി ഒന്നിന് ലോക്‌സഭയിൽ പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് കാരണം 2021-ൽ ആണ് ആദ്യമായി ബജറ്റിന്റെ ഡിജിറ്റൽ അവതരണത്തിലേക്ക് ധനമന്ത്രി കടന്നത് . വരാനിരിക്കുന്ന ഇടക്കാല ബജറ്റും മറ്റ് പൊതു ബജറ്റുകളെപ്പോലെ തന്നെ പേപ്പർ രഹിതവും ഡിജിറ്റലായ ആദ്യത്തെ ഇടക്കാല ബജറ്റും ആയിരിക്കും. കേന്ദ്ര ബജറ്റുകളുമായി ബന്ധപ്പെട്ട് കൌതുകമുണർത്തുന്ന ചില വിശേഷങ്ങളിലേക്ക്

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് ആരുടേതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 10 തവണ ബജറ്റ് അവതരിപ്പിച്ച  മൊറാർജി ദേശായിയുടെ പേരിലാണ് ഈ റെക്കോർഡ്.  രണ്ട് തവണ തന്റെ ജന്മദിനത്തിൽ ആണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത് .

ബ്രിട്ടീഷ് കാലഘട്ടം പിന്തുടർന്ന്  1999-ന് മുമ്പ് വരെ, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം 5 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്.  വാജ്പേയി സർക്കാരിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ആദ്യമായി ബജറ്റ് അവതരണം രാവിലെ 11 ലേക്ക് മാറ്റിയത്. ധനവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആണ് ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിത .  കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിർമ്മല സീതാരാമൻ മാറി. 2019 മുതൽ തുടർച്ചയായി തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ് നിർമ്മല സീതാരാമൻ. മൊറാർജി ദേശായിക്ക് പിന്നാലെ പി ചിദംബരം 9, പ്രണബ് മുഖർജി 8, യശ്വന്ത് സിൻഹ, വൈ ബി ചവാൻ, സി ഡി ദേശ്മുഖ് എന്നിവർ 7 വീതവും മൻമോഹൻ സിംഗും അരുൺ ജെയ്റ്റ്‌ലിയും യഥാക്രമം 6, 5 ബജറ്റുകളും അവതരിപ്പിച്ചു .

വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ  സർക്കാർ സുപ്രധാന പ്രഖ്യാപനങ്ങളൊന്നും നടത്തില്ല. അധികാരമേറ്റശേഷം അന്തിമ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇടക്കാല ബജറ്റിലെ എസ്റ്റിമേറ്റുകളിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം പുതിയതായി അധികാരത്തിൽ വരുന്ന സർക്കാരിനുണ്ട്.  .

Follow Us:
Download App:
  • android
  • ios