Asianet News MalayalamAsianet News Malayalam

തങ്കക്കട്ടികൾക്കുള്ള ബാങ്ക് നിരക്കിൽ വർധന: രണ്ട് തവണ ഉയർന്ന് സ്വർണ വില; അന്താരാഷ്ട്ര നിരക്ക് 1,950 ഡോളറിലേക്ക്

കേരള വിപണി വീണ്ടും സജീവമായി വരുന്നത് മേഖലയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 

international price for gold near 1950 dollar
Author
Thiruvananthapuram, First Published Jan 4, 2021, 7:25 PM IST

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില ഇന്ന് രണ്ട് തവണ ഉയർന്നു. ഇതോടെ പവൻ വില 38,000 കടന്നു. ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 40 രൂപ വർദ്ധിച്ച് 4,730 രൂപയും പവന് 37,840 രൂപയുമായത് ഉച്ചയ്ക്ക് ശേഷം വീണ്ടും 30 രൂപ ഗ്രാമിന് വർദ്ധിച്ച് 4,760 രൂപയും പവന് 38,080 രൂപയുമായി.

അന്താരാഷ്ട്ര നിരക്ക് രാവിലെ 1,922 ഡോളറായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇതിൽ 15 ഡോളറിന്റെ വർധനയുണ്ടായി, ഇതോടെ നിരക്ക് 1,937 ഡോളറിലേക്ക് എത്തി. രൂപയുടെ വിനിമയ നിരക്ക് 72.91 ൽ നിന്നും ദുർബലമായി 73.02 ലേക്കെത്തിയിട്ടുണ്ട്. തങ്കക്കട്ടികൾക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 5230000 രൂപയായി ഉയർന്നു. കൊവിഡ് പ്രതിസന്ധികളിൽ സമ്മർദ്ദത്തിലായിരുന്ന കേരള വിപണി വീണ്ടും സജീവമായി വരുന്നത് മേഖലയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 
 
"കഴിഞ്ഞ അഞ്ച് വർഷത്തെ സ്വർണ വിപണിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഡിസംബർ മാസത്തിൽ ഉയരാൻ തുടങ്ങുന്ന വില ഫെബ്രുവരി പകുതിയോളം ഉയർന്ന തലത്തിൽ തുടരും. 2020 ഓഗസ്റ്റ് മാസത്തിൽ 2,080 ഡോളർ വരെ വില ഉയർന്നതിന് ശേഷം 1,755 ഡോളറിലേക്ക് വരെ തിരുത്തൽ വന്നതിനു ശേഷം ഉയരുന്ന മാർക്കറ്റാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ബുളളിഷ് ട്രെൻഡ് ഫെബ്രുവരി മാസവസാനം വരെ തുടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പ്രവചങ്ങളുണ്ട്, " ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ( AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios