Asianet News MalayalamAsianet News Malayalam

ഒരു മാക്സി ഡ്രസ്സിന് ഇത്രയും വിലയോ! ഇഷ അംബാനിയുടെ വസ്ത്രം ഞെട്ടിച്ചു

ഇഷ അംബാനിയെ ചേർത്തുനിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രവും വൈറലായി. ഈ ചിത്രത്തിൽ ഇഷ അണിഞ്ഞ വസ്ത്രമാണ് പാപ്പരാസികളെ ഞെട്ടിച്ചത്. 

Isha Ambani's outfit at her twin's birthday bash
Author
First Published Nov 20, 2023, 2:03 PM IST

മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനിയുടെ ഇരട്ടക്കുട്ടികളുടെ ജന്മദിനം അതിഗംഭീരമായാണ് ആഘോഷിക്കപ്പെട്ടത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും മക്കളായ  കൃഷ്ണയ്ക്കും ആദിയയ്ക്കും ഒരു വയസ്സ് തികഞ്ഞത് നവംബർ 18 നാണ്.  ജിയോ വേൾഡ് ഗാർഡനിൽ വെച്ച്  'കൺട്രി ഫെയർ' തീം പാർട്ടിയാണ് മുകേഷ് അംബാനി ഒരുക്കിയത്. 

ALSO READ: അംബാനിക്കും അദാനിക്കും ഈ വർഷം സമ്പത്ത് കൂടിയോ കുറഞ്ഞോ? കണക്കുകൾ ഞെട്ടിക്കുന്നത്

നിത അംബാനിയും മുകേഷ് അംബാനിയും പേരക്കുട്ടികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു ഒപ്പം ഇഷ അംബാനിയെ ചേർത്തുനിൽക്കുന്ന മുകേഷ് അംബാനിയുടെ ചിത്രവും വൈറലായി. ഈ ചിത്രത്തിൽ ഇഷ അണിഞ്ഞ വസ്ത്രമാണ് പാപ്പരാസികളെ ഞെട്ടിച്ചത്. 

Isha Ambani's outfit at her twin's birthday bash

ലേയേർഡ്, പ്രിന്റഡ് പിങ്ക് നിറത്തിലുള്ള ഫ്രിൽ മാക്സി ഡ്രസ് ആണ് ഇഷ അംബാനി അണിഞ്ഞത്. നൂഡിൽ സ്ട്രാപ്പുകളും ലെയേർഡ് നെക്ക്പീസും വരുന്ന വസ്ത്രം ചാനലിൽ നിന്നാണ് ഇഷ അംബാനി തെരഞ്ഞെടുത്തത്.  1,080,996 രൂപയാണ് ഈ മാക്സി ഡ്രസിന്റെ വില. ചുവന്ന നിറമുള്ള ഫ്ലാറ്റ് ചെരുപ്പുകളാണ് ഇഷ ഈ ഡ്രസ്സിനൊപ്പം അണിഞ്ഞത്. 

ബർത്ത്ഡേ പാർട്ടിയിൽ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും അംബാനി കുടുംബങ്ങളും പങ്കെടുത്തു. ഷാരുഖ് ഖാൻ, ആദിത്യ റോയ് കപൂർ, അനന്യ പാണ്ഡെ, ഓറി, കത്രീന കൈഫ് എന്നിവർ ചടങ്ങിൽ അതിഥികളായിരുന്നു. 
 

 

Follow Us:
Download App:
  • android
  • ios