Asianet News MalayalamAsianet News Malayalam

ഒടുവിൽ തീരുമാനമായി, ബിസ്ലേരിയെ നയിക്കുക ജയന്തി ചൗഹാൻ

മകൾക്ക് കമ്പനി കൈകാര്യം ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ ബിസ്ലേരിയെ വിൽക്കാൻ ഒരുങ്ങിയ രമേഷ് ചൗഹാൻ. 7000 കോടി രൂപയുടെ കരാർ റദ്ദാക്കി കമ്പനിയെ നയിക്കാൻ ജയന്തി ചൗഹാൻ
 

Jayanti Chauhan to lead Bisleri apk
Author
First Published Mar 20, 2023, 3:16 PM IST

ദില്ലി: ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരിയെ നയിക്കുക ബിസ്ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാന്റെ മകൾ ജയന്തി ചൗഹാൻ. ബിസ്ലേരിയെ ഏറ്റെടുക്കുന്നതിൽ നിന്നും ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ടിസിപിഎൽ) പിന്മാറിയതിനെ പിന്നാലെയാണ് കമ്പനി തീരുമാനം അറിയിച്ചത്. രമേഷ് ചൗഹാന്റെ ഏക മകളാണ് 38 കാരിയായ ജയന്തി ചൗഹാൻ, നിലവിൽ കമ്പനിയുടെ വൈസ് ചെയർപേഴ്‌സണാണ് ജയന്തി.

"ഞങ്ങളുടെ പ്രൊഫഷണൽ ടീമിനൊപ്പം ജയന്തി ചൗഹാൻ കമ്പനിയെ നയിക്കും. ബിസിനസ് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ബിസ്ലേരി ചെയർമാൻ രമേഷ് ചൗഹാൻ പറഞ്ഞു, 

ALSO READ: 'ശത്രു സ്വത്തുക്കൾ' വിറ്റ് ധനസമാഹരണം; ഒരു ലക്ഷം കോടി രൂപയുടെ വസ്തുവകകൾ ലേലം ചെയ്യാൻ ഒരുങ്ങി കേന്ദ്രം

കഴിഞ്ഞ വർഷം നവംബറിൽ, 7000 കോടിയോളം മൂല്യമുള്ള കമ്പനി വാങ്ങാന്‍  ആളെ തിരയുകയാണ് വ്യവസായിയായ രമേഷ് ചൗഹാൻ എന്ന വാർത്ത പുറത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ മകൾ ജയന്തിക്ക് ബിസ്ലേരി  കൈകാര്യം ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാലായിരുന്നു ഈ നീക്കം

ബിസ്ലേരി ഇന്റർനാഷണലിന്റെ നിലവിലെ വൈസ് ചെയർപേഴ്‌സണായ ജയന്തി  ചെറുപ്പത്തില്‍ ഭൂരിഭാഗവും ദില്ലിയിലും മുംബൈയിലും ന്യൂയോർക്ക് സിറ്റിയിലുമാണ് ചെലവഴിച്ചത്. ബിരുദം നേടിയ ശേഷം, ജയന്തി ചൗഹാൻ ഷാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതിനായി ലോസ് ഏഞ്ചൽസിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആൻഡ് മർച്ചൻഡൈസിംഗിൽ (എഫ്ഐഡിഎം) എത്തി. പിന്നീട് ഫാഷൻ സ്‌റ്റൈലിംഗ് പഠിക്കാൻ ഇസ്‌റ്റിറ്റ്യൂട്ടോ മരങ്കോണി മിലാനോയിലും ചേര്‍ന്നു. 

ALSO READ: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

ബിസ്ലേരിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്. ജയന്തി ചൌഹാന്‍ "ജെആർസി" എന്നാണ് കമ്പനിയില്‍ അറിയപ്പെടുന്നത്. 24 വയസ്സുള്ളപ്പോഴാണ് ജയന്തി ബിസ്ലേരിയുടെ ഡയറക്ട് ബോര്‍ഡിലേക്ക്  എത്തുന്നതും വൈസ് ചെയർപേഴ്‌സണ്‍ ആകുന്നതും. 

ബിസ്ലേരിയുടെ വെബ് സൈറ്റ് പ്രകാരം ദില്ലി ഓഫീസ് കേന്ദ്രീകരിച്ചാണ് ജയന്തി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഫാക്ടറി നവീകരണം. വിവിധ ജോലികളില്‍ ഓട്ടോമേഷൻ കൊണ്ടുവരുന്നതിനുമുള്ള ദൗത്യങ്ങൾക്ക് ഇവര്‍ നേതൃത്വം കൊടുത്തതായി വെബ് സൈറ്റ് പറയുന്നു. എച്ച്ആർ, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളും ജയന്തി ചൗഹാൻ പുനഃക്രമീകരിച്ചു.  2011-ൽ അവർ മുംബൈ ഓഫീസിന്റെ ചുമതല ഏറ്റെടുത്തുവെന്നും വെബ്‌സൈറ്റ് പറയുന്നു.

ബിസ്ലേരി മിനറൽ വാട്ടർ, ഹിമാലയത്തിൽ നിന്നുള്ള വേദിക നാച്ചുറൽ മിനറൽ വാട്ടർ, ഫിസി ഫ്രൂട്ട് ഡ്രിങ്ക്‌സ്, ബിസ്ലേരി ഹാൻഡ് പ്യൂരിഫയർ എന്നിവയാണ് ബിസ്ലേരിയുടെ പ്രധാന ഉത്പന്നങ്ങള്‍. ബിസ്ലേരിയിൽ പരസ്യങ്ങളിലും മറ്റും ജയന്തി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി വെബ് സൈറ്റ് പറയുന്നുണ്ട്. 

ALSO READ: ഇഷ അംബാനിയുടെ ഇരട്ടക്കുട്ടികൾക്ക് ആഡംബര സമ്മാനം; മുകേഷ് അംബാനിയും നിതാ അംബാനിയും നൽകിയത്

ജയന്തി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമുകൾക്ക് നേതൃത്വം നൽകുന്നു, വിപണിയിലെ ഇടപെടലും ബ്രാൻഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്നതും അവര്‍ ഉറപ്പാക്കുന്നു. ബിസ്ലേരിയുടെ പുതിയ ബ്രാൻഡ് ഇമേജിനും വളർന്നുവരുന്ന ശക്തിക്കും അടിസ്ഥാനം ജയന്തിയാണെന്ന് വെബ്‌സൈറ്റ് പറയുന്നു.

1993-ൽ കൊക്കകോള ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിച്ചപ്പോൾ ചൗഹാന്റെ ഉടമസ്ഥതയിലുള്ള തംസ് അപ്പ്, ഗോൾഡ് സ്‌പോട്ട്, സിട്ര, മാസ, ലിംക എന്നിവ ഏറ്റെടുത്തിരുന്നു. ആഗോള എതിരാളികളായ കോക്കിനെയും പെപ്‌സിയെയും അപേക്ഷിച്ച് 20 ശതമാനം ഓഹരിയുമായി തംസ് അപ്പ് ഇപ്പോഴും ഇന്ത്യൻ ശീതളപാനീയ വിപണിയിൽ ആധിപത്യം പുലർത്തുന്നതായി റിപ്പോർട്ട് പറയുന്നു.
 

Follow Us:
Download App:
  • android
  • ios