Asianet News MalayalamAsianet News Malayalam

ജെ​റ്റ് എ​യ​ർ​വേ​സി​ൽ പ്ര​തി​സ​ന്ധി രൂക്ഷം; ശമ്പളം കിട്ടാതെ വിമാനം പറത്തില്ലെന്ന് പൈലറ്റുമാര്‍

പാ​ട്ട​ത്തു​ക ന​ല്കാ​ത്ത​തി​നാ​ൽ ജെ​റ്റി​ന്‍റെ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഉ​ട​മ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു​മൂ​ലം നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

Jet Airways pilots threaten to stop flying over non-payment of salaries
Author
Kerala, First Published Mar 20, 2019, 10:08 AM IST

ദില്ലി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ എ​യ​ർ​ലൈ​ൻ​സു​ക​ളി​ലൊ​ന്നാ​യ ജെ​റ്റ് എ​യ​ർ​വേ​സി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ന്നു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ശ​മ്പള കു​ടി​ശി​ക ത​ന്നി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ​ണി​മു​ട​ക്കു​മെ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് പൈ​ല​റ്റു​മാ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പൈ​ല​റ്റു​മാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ സ​ര്‍​വീ​സു​ക​ളെ മു​ഴു​വ​ന്‍ അ​ത് ബാ​ധി​ക്കും. 

പാ​ട്ട​ത്തു​ക ന​ല്കാ​ത്ത​തി​നാ​ൽ ജെ​റ്റി​ന്‍റെ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ ഉ​ട​മ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു​മൂ​ലം നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഇ​തി​നി​ടെ ജെ​റ്റ് എ​യ​ർ​വേ​സി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി. നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട് (എ​ൻ​ഐ​ഐ​എ​ഫ്), സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) എ​ന്നി​വ​യെ ഉ​പ​യോ​ഗി​ച്ചാ​കും ജെ​റ്റി​നെ ര​ക്ഷി​ക്കു​കയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Follow Us:
Download App:
  • android
  • ios