Asianet News MalayalamAsianet News Malayalam

വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവൻ

ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകൾ തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാം ഇനി കെ മാധവൻ നേതൃത്വം നൽകും. ചാനൽ വിതരണത്തിന്‍റെയും പരസ്യങ്ങളുടെയും മേൽനോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷൻ, നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്‍റെ ചുമതല എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

k madhavan appointed as the president of walt disney india and star india
Author
New Delhi, First Published Apr 14, 2021, 1:11 PM IST

ദില്ലി: വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവനെ തെരഞ്ഞെടുത്തു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകർ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്‍റെ ചുമതല ഇനി കെ മാധവന് ആയിരിക്കും. വാൾട്ട് ഡിസ്നി ഇന്‍റർനാഷണൽ ഓപ്പറേഷൻസ് മേധാവി റെബേക്ക കാംപ്ബെൽ ആണ് പ്രഖ്യാപനം നടത്തിയത്.

ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകൾ തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാം ഇനി കെ മാധവൻ നേതൃത്വം നൽകും. ചാനൽ വിതരണത്തിന്‍റെയും പരസ്യങ്ങളുടെയും മേൽനോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷൻ, നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്‍റെ ചുമതല എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്ത വിവരം വാൾട്ട് ഡിസ്നി കമ്പനി ഇന്‍റർനാഷണൽ ഓപ്പറേഷൻസ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാൻ റെബേക്ക കാംപ്ബെൽ ആണ് പ്രഖ്യാപിച്ചത്. വാൾട്ട് ഡിസ്നിയുടെ ഇന്ത്യാ ബിസിനസിനെ കെ മാധവൻ എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് നേരിട്ട് കണ്ടു. അത് കമ്പനിയുടെ ആഗോള, പ്രാദേശിക ഉയർച്ചയിൽ നിർണായകമായി എന്നും റെബേക്ക ക്യാംപ്ബെൽ പറഞ്ഞു. പുതിയ മാറ്റങ്ങളും കൊവിഡ് സാഹചര്യം ഉയർത്തിയ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും കെ മാധവൻ സ്റ്റാർ നെറ്റ്‌വർക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു.

അവിശ്വസനീയമാംവിധം കഴിവുള്ള ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും ചാനലുകളെയും പരിപാടികളെയും കാഴ്ചക്കാർക്ക് കൂടുതൽ പ്രിയങ്കരമാക്കുകയാണ് ലക്ഷ്യമെന്നും കെ മാധവൻ പറഞ്ഞു. ''ഞങ്ങൾക്ക് മുന്നിൽ ആവേശകരമായ ഒരു യാത്രയുണ്ട്. ഞങ്ങളുടെ ആഗോള, പ്രാദേശിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഡിസ്നിയിലുടനീളമുള്ള സഹപ്രവർത്തകരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ച് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകും'', അദ്ദേഹം വ്യക്തമാക്കി.

2019 മുതൽ, സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവൻ കമ്പനിയുടെ ടെലിവിഷൻ, സ്റ്റുഡിയോ ബിസിനസ്സിന്‍റെ മേൽനോട്ടം വഹിച്ചു. ഇപ്പോൾ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റായും സിഐഐയുടെ മീഡിയ & എന്‍റർടെയ്ൻമെന്‍റ് നാഷണൽ കമ്മിറ്റിയുടെ ചെയർമാനായും കെ മാധവൻ പ്രവർത്തിക്കുന്നു.

Follow Us:
Download App:
  • android
  • ios