Asianet News MalayalamAsianet News Malayalam

രണ്ട് കോടി രൂപയുടെ സമ്മാനങ്ങൾ; വമ്പൻ ഓണാഘോഷവുമായ് കല്യാൺ സിൽക്സ്

ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ 14 വരെ നീണ്ട് നിൽക്കുന്ന  കേരളം കണ്ട ഏറ്റവും വലിയ സമ്മാന പദ്ധതിയിലൂടെ 2  കോടി രൂപയുടെ സമ്മാനങ്ങളാണ് മലയാളിയുടെ കൈകളിലെത്തുന്നത്.

kalyan silks onam 2024 gifts worth rupees 2 crores
Author
First Published Aug 10, 2024, 4:17 PM IST | Last Updated Aug 10, 2024, 4:17 PM IST

വീണ്ടും വിസ്മയങ്ങളുടെ ഓണക്കാഴ്ചയൊരുക്കി ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ്. ഓഗസ്റ്റ് 3 മുതൽ സെപ്റ്റംബർ 14 വരെ നീണ്ട് നിൽക്കുന്ന  കേരളം കണ്ട ഏറ്റവും വലിയ സമ്മാന പദ്ധതിയിലൂടെ 2  കോടി രൂപയുടെ സമ്മാനങ്ങളാണ് മലയാളിയുടെ കൈകളിലെത്തുന്നത്.

ഓണക്കോടിക്കൊപ്പം രണ്ട് കോടി എന്ന ഈ സമ്മാന പദ്ധതിക്ക് കല്യാൺ സിൽക്സിന്റെ കേരള, കർണ്ണാടക  ഷോറൂമുകളിൽ  തുടക്കമായി. ഈ സമ്മാന പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് നേടാനാകുന്നത് സമ്മാനങ്ങളുടെ ഒരു വലിയ നിര തന്നെയാണ്.  18 ഹുണ്ടായ് എക്സറ്റർ കാറുകൾ, 43 ഹീറോ ഡെസ്റ്റിനി സ്കൂട്ടറുകൾ, 43 ഗോദ്റെജ് എയർ കണ്ടീഷണറുകൾ, 43 സാംസങ്ങ് മൊബൈൽ ഫോണുകൾ, 43 ഹയർ ടീവികൾ, 43 ഹയർ ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനുകൾ എന്നിവയാണ് ഈ സമ്മാനപദ്ധതിയെ സവിശേഷമാക്കുന്നത്. ഇതിന് പുറമെ 5 ലക്ഷം രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ഓണസമ്മാനമായി ഉപഭോക്താക്കൾക്ക് ലഭിക്കും.

ഉപഭോക്താക്കൾക്ക് അനായാസമായി ഈ സമ്മാനപദ്ധതിയുടെ ഭാഗമാകാൻ കഴിയും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കല്യാൺ സിൽക്സിൽ നിന്നും ഓരോ 2000 രൂപയുടെ പർച്ചസിനൊപ്പവും അല്ലെങ്കിൽ കല്യാൺ  ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും ഓരോ സമ്മാന കൂപ്പൺ നേടാം. ഈ കൂപ്പണുകളിൽ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ആഴ്ചതോറൂം കല്യാൺ സിൽക്സിന്റെ  ഷോറൂമുകളിൽ വിശിഷ്ഠാതിഥികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടത്തുക. തികച്ചും സുതാര്യത ഉറപ്പ് വരുത്തുവാൻ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവരുടെ വിശദവിവരങ്ങൾ കല്യാൺ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും പ്രദർശിപ്പിക്കുകയും കല്യാൺ സിൽക്സിന്റെ ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

സമ്മാനങ്ങളുടെ വൈവിധ്യം പോലെ തന്നെ ഉത്സവകാല കളക്ഷനുകളുടെ വലിപ്പും കൊണ്ടും കല്യാൺ സിൽക്സ് മലയാളിയെ ഈ ഓണക്കാലത്ത് വിസ്മയിപ്പിക്കും. വിവാഹ സീസണിനായി കല്യാൺ സിൽക്സിന്റെ തറികളിൽ പ്രത്യേകം നെയ്തെടുത്ത മംഗലപ്പട്ടിന്റെ വലിയ കളക്ഷനുകൾ ഷോറൂമുകളിൽ എത്തിക്കഴിഞ്ഞു. ഇതിന് പുറമെ സ്വന്തം പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുള്ള ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ഓണക്കാല  ശ്രേണികളും വിപണനത്തിനായ് അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഏറ്റവും പുതിയ ഓണക്കാല റെയ്ഞ്ചുകളാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. 

“മലയാളിയുടെ  ദേശീയ ഉത്സവമായ ഓണത്തിന് പുതുവസ്ത്രങ്ങൾ മാത്രമല്ല അവിസ്മരണീയമായ സമ്മാനങ്ങളും ഒരുക്കണമെന്ന് കല്യാൺ സിൽക്സിന് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വർഷം തോറും ഉപഭോക്താക്കൾക്കായ് ശ്രദ്ധാപൂർവം സമ്മാനങ്ങൾ ഞങ്ങളൊരുക്കുന്നത്. ഇത്തവണത്തെ സമ്മാനപദ്ധതിയുടെ പ്രത്യേകത സമ്മാനങ്ങളുടെ എണ്ണവും ഒപ്പം മൂല്യവുമാണ്. മലയാളിയുടെ മാറുന്ന ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയിലുള്ള  സമ്മാനങ്ങളാണ് ഇത്തവണ ഞങ്ങൾ ഈ പദ്ധതിയുടെ ഭാഗമായ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഒരിക്കൽക്കൂടി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുവാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്”, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ് ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

സെപ്റ്റംബർ 14ന് അവസാനിക്കുന്ന ഈ ഓണക്കാല മാമാങ്കത്തിലൂടെ ഒട്ടനവധി പുതിയ കളക്ഷനുകൾ അവതരിപ്പിക്കപ്പെടും. ഓരോ ആഴ്ചയിലും കല്യാൺ സിൽക്സ് ഷോറൂമുകളിൽ പുതിയ കളക്ഷനുകൾ സ്വന്തം തറകളിൽ നിന്നും സ്വന്തം പ്രൊഡക്ഷൻ യൂണിറ്റുകളിൽ നിന്നും എത്തുമെന്ന് മാനേജമെന്റ് അറിയിച്ചു.

“എല്ലാ മലയാളികൾക്കും ഐശ്വര്യത്തിന്റെ സന്തോഷത്തിന്റെയും വിസ്മയ സമ്മാനങ്ങളുടെ ഒരു ഓണക്കാലം ഞാൻ ആശംസിക്കുന്നു”, എന്ന് ശ്രീ. ടി.എസ്. പട്ടാഭിരാമൻ  കൂട്ടിചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios