Asianet News MalayalamAsianet News Malayalam

Kerala Bank : കുട്ടികൾക്കായി നിക്ഷേപ പദ്ധതിയുമായി കേരള ബാങ്ക്; റിസർവ് ബാങ്കിന്റെ സഹകരണ സർക്കുലറിനെതിരെ മന്ത്രി

സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണെന്നും സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ് റിസർവ് ബാങ്കിന്റെ സർക്കുലറെന്നും മന്ത്രി വിഎൻ വാസവൻ

Kerala Bank Vidyanidhi Project will be launched on 29 November 2021
Author
Thiruvananthapuram, First Published Nov 26, 2021, 11:13 AM IST

തിരുവനന്തപുരം: കേരള ബാങ്ക് കുട്ടികൾക്കായി വിദ്യാനിധി പദ്ധതി നടപ്പാക്കുന്നു. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. ഈ മാസം 29 ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള ആർ ബി ഐ സർക്കുലറിനെതിരെയും മന്ത്രി പ്രതികരിച്ചു.

സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ് റിസർവ് ബാങ്കിന്റെ സർക്കുലർ. വായ്പക്ക് അംഗത്വ വേർതിരിവ് പാടില്ലെന്നും കോടതി ഉത്തരവുണ്ട്. സംസ്ഥാനത്തെ സർവ്വീസ് സഹകരണ ബാങ്കുകൾ വളരെ കുറച്ച് ബാങ്കിങ് സേവനങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ ആദ്യം റിസർവ് ബാങ്കിനെ സമീപിച്ച് സർക്കുലർ മാറ്റാൻ ആവശ്യപ്പെടും. മാറ്റിയില്ലെങ്കിൽ ഇതിൽ നിയമപരമായി നീങ്ങും. മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി ഒരുമിച്ച് നീങ്ങാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios