Asianet News MalayalamAsianet News Malayalam

വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി; തൊഴിലില്ലായ്മക്ക് കര്‍മ്മ പദ്ധതി വരുന്നു

  • 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ
  • തൊഴിൽ അന്വേഷകരുടെ വിവരം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ
  • തൊഴിൽ രഹിതര്‍ക്ക് നൈപുണ്യ പരിശീലനം 
  • സ്കിൽ മിഷന് രൂപം നൽകും
  • 50 ലക്ഷം അഭ്യസ്ത വിദ്യർക്ക് കെ ഡിസ്ക് വഴി പരിശീലനം
kerala budget 2021 work near home thomas issac
Author
Trivandrum, First Published Jan 15, 2021, 9:46 AM IST

തിരുവനന്തപുരം: കേരള വികസനം നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും അത് പരിഹരിക്കാനുള്ള കര്‍മ്മ പദ്ധതികൾക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി തോമസ് ഐസക്, അഭ്യസ്ഥവിദ്യരുടെ തൊഴിദാന പദ്ധതികൾ കേരളത്തിൽ അപര്യാപ്തമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്‍റെ തൊഴിലില്ലായ്മ  നിരക്ക് എന്നിരിക്കെ ഇത് പരിഹരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

എത്ര അലക്കിയാലും വെളുക്കാത്ത പഴന്തുണി പോലെ എന്ന് തുടങ്ങുന്ന കവിതയിലെ വരികൾ ഉദ്ധരിച്ചാണ് സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും.കേരളം ഡിജിറ്റല്‍ എക്കോണമിയായി മാറുകയാണെന്നും ധനമന്ത്രി വിശദീകരിച്ചു.

No description available.

കൊവിഡ് ആഗോള തലത്തിൽ വലിയ പ്രതിസന്ധി തൊഴിൽ മേഖലയിൽ ഉണ്ടാക്കി. തൊഴിൽ ഘടനയെ തന്നെ പൊളിച്ചെഴുതാനുള്ള അവസരമായാണ് സര്‍ക്കാര്‍ കാണുന്നത് . വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഫാഷനായി. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കുന്ന പദ്ധതികൾക്കാണ് സര്‍ക്കാര്‍ മുൻതൂക്കം നൽകുന്നത്

No description available.

വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍ക്ക് സൗകര്യങ്ങൾ ഒരുക്കും. ബ്ലോക്ക് മുൻസിപ്പൽ മേഖലയിൽ ചുരുങ്ങിയത് 5000 സ്ക്വയര്‍ ഫീറ്റ് സ്ഥലം കണ്ടെത്തിയാൽ  ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ജോലിക്കെടുക്കുന്നവര്‍ക്ക് ഇത്തരം സെന്ററുകളിൽ സൗകര്യങ്ങൾ നൽകും. വര്‍ക്ക് സ്റ്റേഷൻ സൗകര്യം സര്‍ക്കാര്‍ നൽകും. വർക് നിയർ ഹോം പദ്ധതിക്ക് 20 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴിയാകും അവസരങ്ങൾ ഉണ്ടാക്കുക. പ്രൊഫഷണലുകളുടേയും പരിശീലനം നേടിയവരുടേയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. കമ്പനികൾക്ക് ജോലിക്ക് ആവശ്യമുള്ളവരെ ഇത് വഴി തെരഞ്ഞെടുക്കാം. 

No description available.

ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ നൽകും.  കെ ഡിസ്ക് പുനസംഘടിപ്പിക്കും. ഇതിന് 200 കോടി രൂപയാണ് ബജറ്റ് വകയിരുത്തുന്നത്. തൊഴിൽ അന്വേഷിക്കുന്നവക്ക് ലാപ് ടോപ്പോ കമ്പ്യൂട്ടറോ വാങ്ങാൻ വായ്പ ഉണ്ടാകും. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലനം നൽകും.

Follow Us:
Download App:
  • android
  • ios