തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ പണി ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇത്തരത്തിലൊരു പാത സങ്കല്‍പമോ സ്വപ്നമോ അല്ല, മറിച്ച് ഇത് സംബന്ധിച്ച് പൊന്നാനിയിലെ തിരൂരില്‍ പാതയുടെ നിര്‍മാണം ആരംഭിച്ചതായും ധനമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

തിരുവനന്തപുരം ജില്ലയിലെ പൂവാർ മുതൽ കാസർകോടു ജില്ലയിലെ കുഞ്ചത്തൂർ വരെ 14 മീറ്റർ വീതിയിൽ (RoW - Right of Way) തീരദേശ ഹൈവേ നിര്‍മാണം. 1993 ലാണ് നാറ്റ്പാക് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. 655.6 കിലോമീറ്റർ നീളം. 6500 കോടിയാണ് ഇപ്പോഴത്തെ മതിപ്പു ചെലവ്. സംസ്ഥാനത്തിന്‍റെ തീരദേശ സമ്പദ്ഘടനയ്കക്ക് ഇത് ഏറെ ഗുണപരമായ പദ്ധതിയാണ്. ധനമന്ത്രി തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.