ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവർക്കു മാത്രമാണ് പ്രയോജനപ്പെടുകയെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: തീപ്പെട്ടിയ്ക്കും ആഡംബരക്കാറിനും ഒരേ നികുതി നിരക്കു വേണമെന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ നിർദ്ദേശം അസംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവർക്കു മാത്രമാണ് പ്രയോജനപ്പെടുകയെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദരിദ്രരോടുള്ള കോൺഗ്രസിന്റെ സമീപനം കപടമാണെന്നതിനുളള തെളിവാണിതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ സംബന്ധിച്ച് തോമസ് ഐസകിന്‍റെ പ്രതികരണമുണ്ടായത്. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.