Asianet News MalayalamAsianet News Malayalam

Gold Price Today : തുടർച്ചയായ ഇടിവിന് ശേഷം മാറ്റമില്ലാതെ ഇന്നത്തെ സ്വർണ വില

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞിരുന്നു ഇന്നലെ. ഇന്നത്തെ സ്വർണ വില 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4876 രൂപയാണ്

Kerala Gold price 25 November 2021
Author
Thiruvananthapuram, First Published Nov 25, 2021, 11:03 AM IST

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില (Gold price today) കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില (Gold price today) 4470 രൂപയാണ്. നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് ഇടിഞ്ഞ ശേഷമാണ് മാറ്റമില്ലാതെ തുടരുന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് (Gold price today) 35760 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില (Gold price today) 10 ഗ്രാമിന് 44700 രൂപയാണ്.

കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില ഇന്ന് 39 രൂപ കുറഞ്ഞിരുന്നു ഇന്നലെ. ഇന്നത്തെ സ്വർണ വില (Gold price today) 24 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4876 രൂപയാണ്. ഇന്നലത്തെ നിരക്കിന് സമാനമാണിത്. ഒരു പവൻ സ്വർണ വില 39008. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ വില 48760 രൂപ. പവന് 312 രൂപയും പത്ത് ഗ്രാമിന് 390 രൂപയും ഇന്നത്തെ സ്വർണ വിലയിൽ (Gold price today) കുറവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയിൽ (Gold price today) 35 രൂപയുടെ കുറവാണ് ഒരു ഗ്രാമിന് ഉണ്ടായത്. ഒരു പവന് ഇന്നത്തെ സ്വർണ വിലയിൽ (Gold price today) 280 രൂപയുടെ കുറവുണ്ടായി. പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില (Gold price today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 350 രൂപ കുറഞ്ഞു.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില (Gold price today) ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ (Gold price) വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

Follow Us:
Download App:
  • android
  • ios