തിരുവനന്തപുരം: കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാൾ നാലര ശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴിൽ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിന്റെ ദയനീയ ചിത്രം വെളിപ്പെടുന്നത്. 6.1 ശതമാനമാണ് ദേശീയ ശരാശരി.

ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ കേരളത്തെക്കാൾ മുന്നിലുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവുമാണ് തൊഴില്‍ രഹിതര്‍. 

2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ് ഇതില്‍ 35.63 ലക്ഷം പേര്‍ എപ്ലോയ്മെന്‍റ് എക്സചേഞ്ചില്‍ തൊഴില്‍ രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്.