Asianet News MalayalamAsianet News Malayalam

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു; രാജ്യത്ത് ഒന്നാമത്

കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോർസ് സർവേ ഫലം പ്രകാരം കേരളത്തിൽ 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. 

Kerala unemployment rate rises
Author
Thiruvananthapuram, First Published Feb 18, 2021, 10:26 PM IST

തിരുവനന്തപുരം: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് സർവേ ഫലം. കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോർസ് സർവേ ഫലം പ്രകാരം കേരളത്തിൽ 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 21 ശതമാനവും. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്തെ കണക്കാണിത്. 

ഈ വർഷം ജനുവരി 14 ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു. ഇതും ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്. 17 ശതമാനമാണ് ദേശീയ ശരാശരി. 2018-19 കാലത്തെ കണക്കാണിത്.

കൊവിഡ് കാലത്തിന് മുൻപത്തെ കണക്കാണ് ഇവ രണ്ടും എന്നത് കൊണ്ട് തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. 2019 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതിൽ 11.57 ശതമാനം വർധനയാണ് തൊട്ടടുത്ത പാദവാർഷിക കാലത്ത് ഉണ്ടായത്. പ്രമുഖ വാർത്താ മാധ്യമമായ ദ ന്യൂസ് മിനിറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

Follow Us:
Download App:
  • android
  • ios