Asianet News MalayalamAsianet News Malayalam

തെലങ്കാനയിൽ ആയിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്സ്; 4000 പേർക്ക് തൊഴിൽ

ഇന്ന് ഹൈദരാബാദിൽ തങ്ങുന്ന സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെയാണ് കേരളത്തിലേക്ക് മടങ്ങുന്നത്

Kitex announces 1000cr investment in textile sector in Hyderabad
Author
Hyderabad, First Published Jul 9, 2021, 10:10 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി ഇന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. തെലങ്കാന സന്ദർശനത്തിന്റെ ആദ്യദിനം തന്നെ നാലായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന ഡീലാണ് കിറ്റക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഹൈദരാബാദിൽ നിന്നും 150 കിമീ അകലെയുള്ള വാറങ്കൽ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സ് ടെക്സ്റ്റൈൽ അപ്പാരൽ പ്രോജക്ട് തുടങ്ങുക. രണ്ടു വർഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേർക്ക് ഇതുവഴി തൊഴിൽ നല്കാനാകുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു. കിറ്റക്സിന്റെ തീരുമാനത്തെ തെലങ്കാന വ്യവസായമന്ത്രി കെടി രാമറാവു സ്വാഗതം ചെയ്തു. 

ഇന്ന് ഹൈദരാബാദിൽ തങ്ങുന്ന സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. നാളെ രാവിലെയും തെലങ്കാന സർക്കാർ പ്രതിനിധികളുമായി കിറ്റക്സ് സംഘം ചർച്ച നടത്തുന്നുണ്ട്. ഡീൽ ആയിരം കോടിയിൽ ഒതുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios