പുതുതായി വായ്പ എടുക്കാൻ പോകുന്നവർ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്ത് അനുയോജ്യമായ ബാങ്കുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് ശേഷം രാജ്യത്തെ ബാങ്കുകൾ വായ്പ നിരക്ക് കുറച്ചിട്ടുണ്ട്. ബാങ്കുകൾ വായ്പ നിരക്ക് കുറയ്ക്കുമ്പോൾ വായ്പ എടുക്കുന്നവർക്ക് രണ്ട് ഓപ്ഷനുകൾ ലഭിക്കും. ഒന്നുകിൽ ഇഎംഐകളിൽ കുറവ് വരുത്തുക അല്ലെങ്കിൽ വായ്പയുടെ കാലാവധി കുറയ്ക്കുക എന്നുള്ളത്. പുതുതായി വായ്പ എടുക്കാൻ പോകുന്നവർ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്ത് അനുയോജ്യമായ ബാങ്കുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക 

75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകൾക്കുള്ള ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം (ശതമാനത്തിൽ)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 8.25-9.40
ബാങ്ക് ഓഫ് ബറോഡ: 8.40-10.65
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 8.10-10.65
പഞ്ചാബ് നാഷണൽ ബാങ്ക്: 8.15-9.90
ബാങ്ക് ഓഫ് ഇന്ത്യ: 8.30-10.85
കാനറ ബാങ്ക്: 8.15-10.90
യൂക്കോ ബാങ്ക്: 8.30 മുതൽ
ബാങ്ക് ഓഫ് മഹാരാഷ്ട്ര: 8.10-10.90
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 8.35-9.85
ഇന്ത്യൻ ഓവർസീസ് ബാങ്ക്: 8.15-10.75
ഇന്ത്യൻ ബാങ്ക്: 8.15-9.55

സ്വകാര്യ ബാങ്കുകളുടെ വായ്പാ നിരക്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക് 8.75 മുതൽ
ഐസിഐസിഐ ബാങ്ക് 8.75 മുതൽ
ആക്സിസ് ബാങ്ക് 8.75-9.65
എച്ച്എസ്ബിസി ബാങ്ക് 8.50 മുതൽ
സൗത്ത് ഇന്ത്യൻ ബാങ്ക് 8.50 മുതൽ
കരൂർ വൈശ്യ ബാങ്ക് 8.75-11.70
കർണാടക ബാങ്ക് 8.79-9.44
ഫെഡറൽ ബാങ്ക് 8.55 മുതൽ
 സിറ്റി യൂണിയൻ ബാങ്ക് 10.15-14.05