Asianet News MalayalamAsianet News Malayalam

ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ? കടത്തിൽ മുങ്ങി ചൈനയിലെ പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കമ്പനി

ചൈനയിൽ നിന്നുള്ള ആഗോള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ കടത്തിൽ മുങ്ങിയതാണ് കാരണം. കമ്പനി തകർച്ചയിലാണെന്ന്  അറിഞ്ഞതോടെ ആഗോള ഓഹരി വിപണികളിൽ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിയുകയാണ് ഇടപാടുകാർ.

Leading global real estate company in debt in china
Author
Beijing, First Published Sep 21, 2021, 3:43 PM IST

ബീജിങ്: കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ നിന്നൊരു സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുങ്ങുന്നു. ചൈനയിൽ നിന്നുള്ള ആഗോള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ കടത്തിൽ മുങ്ങിയതാണ് കാരണം. കമ്പനി തകർച്ചയിലാണെന്ന്  അറിഞ്ഞതോടെ ആഗോള ഓഹരി വിപണികളിൽ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിയുകയാണ് ഇടപാടുകാർ.

300 ബില്യൺ ഡോളർ  ബാധ്യതയാണ് എവർഗ്രാൻഡെ കമ്പനിക്കുള്ളത്. ഈയാഴ്ച കൊടുക്കേണ്ട കുടിശ്ശിക കൊടുക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ സഹായമില്ലാതെ ഇനി കമ്പനിക്ക് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. ലോകത്ത് ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണിത് എന്നതിനാൽ തന്നെ, അതി സമ്പന്നരിൽ പ്രമുഖനായ ഇലോൺ മുസ്‌കടക്കം നിരവധി പേർക്ക് ഇപ്പോൾ നഷ്ടം സംഭവിച്ചിട്ടുണ്ട്.

അതേസമയം പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എവർഗ്രാൻഡെ.  തങ്ങൾക്ക് വായ്പ നൽകിയ ബാങ്കുകളുമായി ഇക്കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. നിലവിലെ വായ്പാ കാലാവധി നീട്ടാനും  വായ്പകൾ ലഭ്യമാക്കാനുമാണ് ശ്രമം. എന്നാൽ ആഗോള വിപണിയിൽ സാമ്പത്തിക തിരിച്ചടിയെ കുറിച്ചുള്ള  ആശങ്ക വലുതാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഗോള സാമ്പത്തിക രംഗത്തെെെ പിടിച്ചുകുലുക്കുന്ന പുതിയൊരു വൈറസായി ഇത് മാറിയേക്കാം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios