ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വായ്പാ ദാതാക്കൾ നൽകുന്ന വായ്പകൾ നടപ്പുസമ്പത്തികർഷത്തിലെ മൂന്നാം പാദത്തിൽ ഇരട്ടിയോളമായി വർദ്ധിച്ചു
പണത്തിന് അത്യാവശ്യം വരുമ്പോൾ അധികം ഡോക്യുമെന്റുകൾ സമർപ്പിക്കാതെ കുറഞ്ഞസമയത്തിനുള്ളിൽ വായ്പ കിട്ടുന്ന സ്ഥലങ്ങളാണ് ഉപഭോക്താക്കൾ മിക്കവാറും പരിഗണിക്കുക. അത്യാശ്യത്തിന് വായ്പ ലഭിക്കുന്നുവെന്ന കാരണത്താൽ അധിക പലിശനിരക്ക് പോലും ഉപഭോക്താക്കളിൽ പലരും കാര്യമാക്കില്ല. ഇത് വാസ്തവമാണെന്ന് അടിവരയിടുകയാണ് പുതിയ റിപ്പോർട്ടുകൾ. കാരണം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വായ്പാ ദാതാക്കൾ നൽകുന്ന വായ്പകൾ നടപ്പുസമ്പത്തികർഷത്തിലെ മൂന്നാം പാദത്തിൽ ഇരട്ടിയോളമായി വർധിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇക്കാലയളവിൽ 18,537 കോടി രൂപയുടെ വായ്പകളാണ് , ഡിജിറ്റൽ ധനകാര്യ സ്ഥാപനങ്ങൾ നൽകിയിട്ടുള്ളത്. വായ്പകളുടെ മൂല്യത്തിൽ 118 ശതമാനത്തിന്റെയും, വായ്പകളുടെ തോതിൽ 147 ശതമാനത്തിന്റെയും വർധനവുണ്ടായതായി ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റ് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ വായ്പാ ക്മ്പനികൾ പ്രൊസസിംഗ് ഫീസായി 1.6 മുതൽ 6.2 ശതമാനം വരെ ഈടാക്കുന്നുണ്ട്. 15.2 ശതമാനം മുതൽ 6.2 ശതമാനം വരെ പലശനിരക്കാണ് വായ്പയ്കൾക്ക് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. ഉപഭോക്താവിന്റഎ തിരിച്ചടക്കൽ ശേഷി കണക്കിലെടുത്താണ് കമ്പനികൾ വായ്പ നൽകുന്നത്.
ഇന്ന് രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യാവിഭാഗങ്ങളിലൊന്
