ഈ സാഹചര്യത്തിൽ സ്വർണ പണയ വായ്പ എടുക്കുന്നവർക്ക് നേട്ടമാണ്. അപ്രതീക്ഷിത ചെലവുകൾ വരുമ്പോൾ സ്വർണ പണയ വായ്പ എടുക്കാൻ ആ​ഗ്രഹിക്കുവന്നുണ്ടെങ്കിൽ വി ഉയർന്ന സ്ഥിതിക്ക് കൂടുതൽ വായ്പ തുക ലഭിക്കും

തിരുവനന്തപുരം: ആ​ഗോള സ്വർണവില റെക്കോർഡ് ഉയരത്തിലാണ്, കേരളത്തിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. പവന് ഇന്ന് 91,000 ത്തിന് മുകളിൽ നൽകണം. ഈ സാഹചര്യത്തിൽ സ്വർണ പണയ വായ്പ എടുക്കുന്നവർക്ക് നേട്ടമാണ്. അപ്രതീക്ഷിത ചെലവുകൾ വരുമ്പോൾ സ്വർണ പണയ വായ്പ എടുക്കാൻ ആ​ഗ്രഹിക്കുവന്നുണ്ടെങ്കിൽ വി ഉയർന്ന സ്ഥിതിക്ക് കൂടുതൽ വായ്പ തുക ലഭിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം പലിശയാണ്. ഒരു ബാങ്കിൽ നിന്നോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയിൽ നിന്നോ വായ്പ എടുക്കുമ്പോൾ പലിശ നിരക്ക് താരതമ്യം ചെയ്യണം. ഇന്ത്യയിൽ, സാമ്പത്തിക സ്ഥാപനം, കടം വാങ്ങുന്നയാളുടെ പ്രൊഫൈൽ, വായ്പ തുക, വായ്പാ കാലാവധി, തിരിച്ചടവ് പദ്ധതി എന്നിവയെ ആശ്രയിച്ച് സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു.

2025 ഒക്ടോബർ മാസത്തെ ഏറ്റവും പുതിയ സ്വർണ്ണ വായ്പ പലിശ നിരക്ക് പരിശോധിക്കാം

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ സ്വർണ്ണ വായ്പകളുടെ പലിശ നിരക്കുകൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10.00%
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 9.65%
  • പഞ്ചാബ് നാഷണൽ ബാങ്ക് 8.35%
  • ബാങ്ക് ഓഫ് ഇന്ത്യ 9.40%
  • ബാങ്ക് ഓഫ് ബറോഡ 9.40%
  • ഇന്ത്യൻ ബാങ്ക് 8.75%
  • കാനറ ബാങ്ക് 8.90%

ഇന്ത്യയിലെ സ്വകാര്യ മേഖലാ ബാങ്കുകൾ

  • എച്ച്ഡിഎഫ്സി ബാങ്ക് 9.30%
  • ഐസിഐസിഐ ബാങ്ക് 9.15%
  • ആക്സിസ് ബാങ്ക് 9.75%
  • ഇൻഡസ്ഇൻഡ് ബാങ്ക് 10.50%
  • കൊട്ടക് മഹീന്ദ്ര ബാങ്ക് 9.00%

ഇന്ത്യയിലെ എൻ‌ബി‌എഫ്‌സികൾ

  • ബജാജ് ഫിൻസെർവ് 9.50%
  • മുത്തൂറ്റ് ഫിനാൻസ് 22.00%
  • ഐ.ഐ.എഫ്.എൽ. 11.88%
  • മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 15.00%

മുന്നറിയിപ്പ്: 2025 ഒക്ടോബർ 07 ലെ അതത് ബാങ്കിന്റെ വെബ്‌സൈറ്റിൽ നിന്ന് എടുത്ത ഡാറ്റ പ്രകാരമുള്ള പലിശ നിരക്കാണ് ഇത്.