Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആറാമത്തെ മാൾ തുറക്കാൻ ലുലു ഗ്രൂപ്പ്; ഒരുങ്ങുന്നത് വമ്പൻ നിക്ഷേപങ്ങൾ

ഹൈദരാബാദ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ ആഴ്ച ആരംഭിക്കുന്ന ലുലു മാൾ

Lulu Group set to open its sixth mall in India  apk
Author
First Published Sep 25, 2023, 4:58 PM IST

കൊച്ചി:  മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള  ലുലു ഗ്രൂപ്പിന്റെ, ഇന്ത്യയിലെ ആറാമത്തെ മാൾ ഈ ആഴ്ച തുറക്കും.  ഹൈദരാബാദിൽ സെപ്റ്റംബര്‍ 27 നാണ് ലുലു മാള്‍ ആരംഭിക്കുന്നത്. രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഹൈദരാബാദ് ലുലുവിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്. 

ALSO READ: 'യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ

രാജ്യത്ത് ലുലു ഗ്രൂപ്പ് വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി ഹൈപ്പർമാർക്കറ്റുകളാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് മാളുകൾ ആരംഭിക്കുന്നതിനായി കൊച്ചിയിൽ 1,600 കോടി രൂപയും ലഖ്‌നൗവിൽ 2,000 കോടി രൂപയും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചതായാണ് റിപ്പോർട്ട്. അതേസമയം തമിഴ്‌നാട് സർക്കാരുമായുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പിന്റെ ആദ്യ ഷോപ്പിംഗ് മാൾ ചെന്നൈയിൽ 2024-ൽ ആരംഭിക്കും.

ഹൈദരാബാദ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ ആഴ്ച ആരംഭിക്കുന്ന ലുലു മാൾ. കുക്കട്ട്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മാളില്‍ ഹൈപ്പര്‍മാര്‍ക്കറ്റും ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയും ഒപ്പം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകളുമുണ്ടാകും.  5 സ്‌ക്രീൻ മൾട്ടിപ്ലക്‌സാണ് ഇവിടെയുള്ളത്. ഫുഡ് കോര്‍ട്ട്, പ്ലേ ഏരിയ എന്നിവയും അടങ്ങിയിട്ടുണ്ട്. 

നിലവിൽ, കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന് ഷോപ്പിംഗ് മാളുകൾ ഉണ്ട്. ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് തന്റെ ലക്ഷ്യമെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങളിലൂടെ 22,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു 

ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. 2,000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഉദ്ഘാടനം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios