യൂട്ടിലിറ്റി ബില്ലുകള്‍, വാടക, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍, ഇനി അധിക ചാര്‍ജുകള്‍ നല്‍കേണ്ടി വന്നേക്കാം

ച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കുക! 2025 ജൂലൈ 1 മുതല്‍ ബാങ്ക് പല ഇടപാടുകള്‍ക്കും പുതിയ ചാര്‍ജുകളും പരിധികളും ഏര്‍പ്പെടുത്തും. ഗെയിമിംഗ് ആപ്പുകള്‍ (ഡ്രീം11, എംപിഎല്‍ പോലുള്ളവ), വാലറ്റ് ലോഡിംഗ്, യൂട്ടിലിറ്റി ബില്ലുകള്‍, വാടക, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കില്‍, ഇനി അധിക ചാര്‍ജുകള്‍ നല്‍കേണ്ടി വന്നേക്കാം. അനാവശ്യ ചാര്‍ജുകള്‍ ഒഴിവാക്കാനും ചെലവുകള്‍ മികച്ച രീതിയില്‍ നിയന്ത്രിക്കാനും ഈ പുതിയ നിയമങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

1. ഗെയിമിംഗ് ഇടപാടുകള്‍ (ഡ്രീം11, റമ്മി, എംപിഎല്‍ മുതലായവ) സ്‌കില്‍ അധിഷ്ഠിത ഓണ്‍ലൈന്‍ ഗെയിമിംഗിന് (ഡ്രീം11, റമ്മി കള്‍ച്ചര്‍, ജംഗിള്‍ ഗെയിംസ്, എംപിഎല്‍ പോലുള്ളവ) ഇനി റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല. ഒരു മാസം 10,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കുകയാണെങ്കില്‍, മൊത്തം തുകയ്ക്ക് 1% ചാര്‍ജ് ഈടാക്കും. പരമാവധി ചാര്‍ജ് പരിധി: പ്രതിമാസം 4,999.രൂപ ഉദാഹരണം: നിങ്ങള്‍ 15,000 രൂപ ചെലവഴിക്കുകയാണെങ്കില്‍, മൊത്തം 15,000 രൂപയ്ക്കും 1% (150രൂപ ) ചാര്‍ജ് ഈടാക്കും. എന്നാല്‍ ഇത് 4,999 രൂപയില്‍ കൂടില്ല.

2. വാലറ്റ് ലോഡിംഗ് (പേടിഎം, മൊബിക്വിക്, ആമസോണ്‍ വാലറ്റ്)

ഒരു മാസം 10,000 രൂപയില്‍ കൂടുതല്‍ വാലറ്റ് ലോഡിംഗിന് 1% ചാര്‍ജ് ബാധകമാകും. ചാര്‍ജ് പരിധി: പ്രതിമാസം 4,999 രൂപ

3. യൂട്ടിലിറ്റി ബില്ലുകള്‍ - വൈദ്യുതി, മൊബൈല്‍, ഡിടിഎച്ച് ഒരു മാസത്തെ ബില്‍ 50,000 രൂപ കവിയുകയാണെങ്കില്‍, 1% ചാര്‍ജ് ബാധകമാകും. പരമാവധി ചാര്‍ജ് പരിധി: പ്രതിമാസം 4,999 രൂപ ഇന്‍ഷുറന്‍സ് പ്രീമിയം ഒരു യൂട്ടിലിറ്റി ബില്‍ അല്ലാത്തതിനാല്‍, ഈ ചാര്‍ജ് ഇതിന് ബാധകമല്ല.

ഇന്‍ഷുറന്‍സ് ഇടപാടുകള്‍

ഇന്‍ഫിനിയ / ഇന്‍ഫിനിയ മെറ്റല്‍ കാര്‍ഡുകളില്‍: മുമ്പ് പ്രതിദിനം 5,000 പോയിന്റുകള്‍ ആയിരുന്നു, അത് പ്രതിമാസം 10,000 പോയിന്റുകളാകും

വാടക, ഇന്ധനം, വിദ്യാഭ്യാസ ഇടപാടുകള്‍ : ഈ വിഭാഗങ്ങളില്‍ മുമ്പ് 1% ചാര്‍ജ് ഈടാക്കിയിരുന്നു. ഇത് പ്രതിമാസം 4,999 രൂപ എന്ന ഉയര്‍ന്ന പരിധിക്ക് വിധേയമാക്കി ഇന്ധനനത്തിന് 15,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കുകയാണെങ്കില്‍ മൊത്തം തുകയ്ക്ക് ചാര്‍ജ് ഈടാക്കും. വിദ്യാഭ്യാസ ചെലവുകള്‍ ( തേര്‍ഡ്-പാര്‍ട്ടി ആപ്പുകള്‍): 1% ചാര്‍ജ് ബാധകമാകും. എന്നാല്‍, സ്‌കൂള്‍, കോളേജ് വെബ്‌സൈറ്റുകളില്‍ നിന്നോ പിഒഎസ് മെഷീനുകള്‍ വഴിയോ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍, അല്ലെങ്കില്‍ വിദേശ വിദ്യാഭ്യാസത്തിന് ചെലവഴിക്കുകയാണെങ്കിലോ ചാര്‍ജ് ഈടാക്കില്ല.