ദില്ലി: മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ‍് സെയില്‍സ് വിഭാഗം മേധാവിയായി തൃശൂര്‍ സ്വദേശി സന്തോഷ് അയ്യര്‍ നിയമിതനായി. ജൂലൈ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. 2009 മുതല്‍ ബെന്‍സ് ഇന്ത്യയുടെ ഭാഗമാണ് സന്തോഷ് അയ്യര്‍. ഉപഭോക്തൃ സേവനം, കമ്പനികാര്യം, സിഎസ്ആര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു അദ്ദേഹം. 

മെഴ്സിഡീസ് ബെന്‍സിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് സന്തോഷ് അയ്യരെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു. 

ബെന്‍സ് സെയില്‍സ് വിഭാഗം മേധാവിയായിരുന്ന മൈക്കിള്‍ ജോപ് മെഴ്സിഡീസ് ബെന്‍സ് മലേഷ്യയിലേക്ക് മാറിയതോടെയാണ് തൃശൂര്‍ക്കാരെന്‍റെ കൈകളിലേക്ക് സെയില്‍ വിഭാഗം മേധാവി സ്ഥാനം എത്തിയത്.