Asianet News MalayalamAsianet News Malayalam

രത്തൻ ടാറ്റയെ വെല്ലുവിളിച്ച് മുകേഷ് അംബാനി; ഫാഷൻ വിപണി പിടിക്കാൻ റിലയൻസ്

ടാറ്റയുടെ ഫാസ്റ്റ്-ഫാഷൻ ബ്രാൻഡായ സുഡിയോ മിഡിൽ ക്ലാസ്സിന് താങ്ങാനാവുന്ന വിലയിൽ ഫാഷൻ വസ്ത്രങ്ങൾ വിപണിയിൽ എത്തിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രമാണ്.

Mukesh Ambani challenges Ratan Tata in affordable fashion race with help of shein
Author
First Published Aug 20, 2024, 5:56 PM IST | Last Updated Aug 20, 2024, 5:56 PM IST

ഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഫാസ്റ്റ്-ഫാഷൻ വിപണിയിൽ നിരവധി പരീക്ഷണങ്ങൾ നടത്താറുണ്ട്. നിലവിൽ വിപണിയിൽ ചുവടുറപ്പിച്ച് പൊരുതുന്ന ടാറ്റ ഗ്രൂപ്പ് റിലയൻസിന് എന്നും ഭീഷണി തന്നെയാണ്. ടാറ്റ ഗ്രൂപ്പിൻ്റെ റീട്ടെയിൽ വിഭാഗമായ ട്രെൻ്റ് ലിമിറ്റഡ് വിപണിയും പിടിച്ചത് കഴിഞ്ഞ കോവിഡ് കാലത്താണ്. കോവിഡിന് മുൻപുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൻ്റെ വിൽപ്പന മൂന്നിരട്ടിയായി വർദ്ധിച്ചു അറ്റാദായം 12 മടങ്ങ് ഉയർന്നു. അംബാനിയെ ടാറ്റ ഭയപ്പെടുത്തിയതിൽ കാര്യമില്ലാതില്ലെന്ന് ഈ കണക്കുകൾ പറയും. 

ടാറ്റയുടെ ഫാസ്റ്റ്-ഫാഷൻ ബ്രാൻഡായ സുഡിയോ മിഡിൽ ക്ലാസ്സിന് താങ്ങാനാവുന്ന വിലയിൽ ഫാഷൻ വസ്ത്രങ്ങൾ വിപണിയിൽ എത്തിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രമാണ്. ഇതോടെ യുവാക്കൾ സുഡിയോയിലേക്ക് ഒഴുകി. എന്നാൽ, ഈ വിജയം അംബാനിയെ ചൊടിപ്പെച്ചെന്നു തന്നെ പറയാം. കാരണം കഴിഞ്ഞ വർഷം റിലയൻസ് ഇൻഡസ്ട്രീസ് അതിൻ്റെ റീട്ടെയിൽ മേഖലയിൽ 2 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. അംബാനിയുടെ ലക്‌ഷ്യം  ഈ യൂണിറ്റിനെ വിജയകരമായ ഒരു പ്രാഥമിക പബ്ലിക് ഓഫറിംഗിലേക്കോ, വിജയത്തിലേക്കോ എത്തിക്കുക എന്നുള്ളതാണ്. എന്നാലോ, ഇങ്ങനെ ചെയ്യുന്നതിന് ഫാസ്റ്റ് ഫാഷൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ട്.

ഇതിനായി അംബാനി ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ഷീഇൻ ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തെത്തുടർന്ന് 2020-ൽ ഇന്ത്യയിൽ നിരോധിച്ച ഷീഇൻ അംബാനിയുടെ കൈപിടിച്ച് വീണ്ടും ഇന്ത്യയിലെത്തി. ഷീഇൻ   സ്വന്തം ഐപിഒയ്ക്ക് തയ്യാറെടുക്കുന്നതിനാൽ ഈ പങ്കാളിത്തം അംബാനിക്ക് ഒരു നിർണായകമാണ്. 

സുഡിയോയുമായി മത്സരിക്കാനുള്ള ശ്രമത്തിൽ, യൂസ്റ്റ എന്ന സ്റ്റോർ അംബാനി ആരംഭിച്ചു. എല്ലാത്തിനും 999 രൂപയിൽ താഴെ എന്ന തന്ത്രമാണ് അംബാനി പയറ്റിയത്. എന്നാലും ഇറ്റ് വേണ്ടത്ര വിജയിച്ചില്ല. ജൂൺ പാദത്തിൽ റിലയൻസ് റീട്ടെയിലിൻ്റെ വാർഷിക വിൽപ്പന വളർച്ച വെറും 8% മാത്രമാണ്, 

Latest Videos
Follow Us:
Download App:
  • android
  • ios