2018-ൽ 40.1 ​ശ​ത​കോ​ടി ഡോ​ള​റാ​യി​രു​ന്ന അം​ബാ​നി​യു​ടെ ആ​സ്തി, ഒ​രു വ​ർ​ഷ​ത്തി​നി​പ്പു​റം 50 ശ​ത​കോ​ടി ഡോ​ള​റി​ലേ​ക്കു വ​ർ​ധി​ച്ചു

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ സ​മ്പന്നരുടെ പ​ട്ടി​ക​യി​ൽ കു​തി​ച്ചു​ക​യ​റ്റ​വു​മാ​യി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി. ഫോ​ബ്സ് പു​റ​ത്തി​റ​ക്കി​യ പു​തി​യ പ​ട്ടി​ക​പ്ര​കാ​രം മു​കേ​ഷ് അം​ബാ​നി 13-ാം സ്ഥാ​ന​ത്താ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​റു സ്ഥാ​നം മു​ന്നോ​ട്ടു ക​യ​റി​യാ​ണ് അ​ദ്ദേ​ഹം ഈ ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. 

2018-ൽ 40.1 ​ശ​ത​കോ​ടി ഡോ​ള​റാ​യി​രു​ന്ന അം​ബാ​നി​യു​ടെ ആ​സ്തി, ഒ​രു വ​ർ​ഷ​ത്തി​നി​പ്പു​റം 50 ശ​ത​കോ​ടി ഡോ​ള​റി​ലേ​ക്കു വ​ർ​ധി​ച്ചു. ആ​മ​സോ​ണ്‍ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ജെ​ഫ് ബെ​സോ​സാ​ണ് ലോ​ക സ​മ്പ​ന്ന​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 131 ശ​ത​കോ​ടി ഡോ​ള​റാ​ണ് ബെ​സോ​സി​ന്‍റെ ആ​സ്തി. മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്, അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി വാ​റ​ൻ ബ​ഫ​റ്റ് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

ഇ​ന്ത്യ​യി​ലെ ശ​ത​കോ​ടി​പ​തി​ക​ളി​ലും മു​കേ​ഷ് അം​ബാ​നി ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ൻ. അം​ബാ​നി ക​ഴി​ഞ്ഞാ​ൽ 36-ാം സ്ഥാ​ന​ത്തു​ള്ള വി​പ്രോ ചെ​യ​ർ​മാ​ൻ അ​സിം പ്രേം​ജി​യാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 22.6 ശ​ത​കോ​ടി ഡോ​ള​റാ​ണ് പ്രേം​ജി​യു​ടെ ആ​സ്തി.