Asianet News MalayalamAsianet News Malayalam

'അടി തെറ്റിയാൽ അംബാനിയും' ലോക സമ്പന്ന പട്ടികയിൽ നിന്നും മുകേഷ് അംബാനി താഴേക്ക്; പിന്തള്ളിയത് ആര്?

ലോകത്തിലെ സമ്പന്ന പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്? 

Mukesh Ambani slips to 12th spot in world s richest people in 2024 list
Author
First Published Aug 26, 2024, 1:00 PM IST | Last Updated Aug 26, 2024, 1:00 PM IST

ന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, എന്നാൽ ലോകത്തിലെ സമ്പന്ന പട്ടികയിൽ അംബാനിയുടെ സ്ഥാനം എത്രാമതാണ്? ഈ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്? 

പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത്.  ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യൺ ഡോളറാണ്. എന്നാൽ കുറച്ച് ഡോളറുകളുടെ വ്യത്യാസത്തിൽ ഹുവാങ് മുന്നിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഹുവാങ്ങിൻ്റെ ആസ്തി 4.73 ബില്യൺ ഡോളർ ഉയർന്നപ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു.

ഈ വർഷം എൻവിഡിയയുടെ ഓഹരികൾ കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് ഈ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ശതകോടീശ്വരനായി ഹുവാങ്ങിനെ മാറ്റി. ഈ വർഷം അദ്ദേഹത്തിൻ്റെ ആസ്തി 69.3 ബില്യൺ ഡോളർ വർദ്ധിച്ചു.

പിന്നാലെ ഉള്ളത് മാർക്ക് സക്കർബർഗ് ആണ്. മാർക്ക് സക്കർബർഗിൻ്റെ ആസ്തി ഈ വർഷം  59.5 ബില്യൺ ഡോളർ വർദ്ധിച്ചു. 188 ബില്യൺ ഡോളർ ആസ്തിയുള്ള സക്കർബർഗ് ലോകത്തിലെ ധനികരുടെ പട്ടികയിൽ നാലാമതാണ്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളുടെ പട്ടിക ഇതാ.

1. ഇലോൺ മസ്‌ക് - ആസ്തി - 244 ബില്യൺ ഡോളർ

2. ബെർണാഡ് അർനോൾട്ട് - ആസ്തി -  201 ബില്യൺ ഡോളർ.

3. ജെഫ് ബെസോസ് - ആസ്തി - 200 ബില്യൺ ഡോളർ

4. ബിൽ ഗേറ്റ്സ്, - ആസ്തി - 159 ബില്യൺ.

5. ലാറി എല്ലിസൺ - ആസ്തി - 154 ബില്യൺ ഡോളർ

6. ലാറി പേജ് - ആസ്തി - 149 ബില്യൺ ഡോളർ

7. സ്റ്റീവ് ബാൽമർ - ആസ്തി - 145 ബില്യൺ ഡോളർ

8. വാറൻ ബഫറ്റ്,  - ആസ്തി - 143 ബില്യൺ ഡോളർ

9.സെർജി ബ്രിൻ - ആസ്തി -  141 ബില്യൺ ഡോളർ

104 ബില്യൺ ഡോളറുമായി ഗൗതം അദാനി പട്ടികയിൽ 15-ാം സ്ഥാനത്താണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios