Asianet News MalayalamAsianet News Malayalam

വരുന്നു, ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ; മുകേഷ് അംബാനിയുടെ വ്യവസായ തന്ത്രം ഇങ്ങനെ

ജിയോ വേൾഡ് പ്ലാസയിൽ ഒരു സ്റ്റാറിന്റെ ഒരു മാസത്തെ വാടക 40  ലക്ഷം രൂപ വരെയാണ്. ചില ആഡംബര ബ്രാൻഡുകൾ ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നതും മുകേഷ് അംബാനിയുടെ ആഡംബര മാളിലൂടെയായിരിക്കും

Mukesh Ambani to launch Indias most expensive mall on this date apk
Author
First Published Oct 16, 2023, 12:28 PM IST

ഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്റെ അടുത്ത ഏറ്റവും വലിയ പ്രോജക്റ്റ് ആരംഭിക്കാൻ പോകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ആഡംബര മാൾ ആയിരിക്കും മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസ. സെലക്ട് സിറ്റിവാക്ക്, ഡിഎൽഎഫ് എംപോറിയോ എന്നീ ആഡംബര മാളുകളെ ജിയോ വേൾഡ് പ്ലാസ മറികടക്കുമെന്നാണ് റിപ്പോർട്ട്. 

ALSO READ: സ്വർണവില റെക്കോഡ് ഉയരത്തിൽ, വാങ്ങികൂട്ടി നിക്ഷേപകർ; കാരണം

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) ഏരിയയിലാണ് ജിയോ വേൾഡ് പ്ലാസ എത്തുന്നത്. നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകൾ ആയിരിക്കും ഇവിടെ ഉണ്ടാകുക. 5 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യംവെക്കുന്നത്. 

 ജിയോ വേൾഡ് പ്ലാസയിൽ ഒരു സ്റ്റാറിന്റെ ഒരു മാസത്തെ വാടക 40  ലക്ഷം രൂപ വരെയാണ്. ചില ആഡംബര ബ്രാൻഡുകൾ ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നതും മുകേഷ് അംബാനിയുടെ ആഡംബര മാളിലൂടെയായിരിക്കും. 

എന്നാണ് ജിയോ വേൾഡ് പ്ലാസ ആരംഭിക്കുക എന്നുള്ള കൃത്യമായ ഉദ്ഘാടന തീയതി നൽകിയിട്ടില്ലെങ്കിലും 2023 അവസാനമോ 2024 ലെ ആദ്യമോ ജിയോ വേൾഡ് പ്ലാസ ലക്ഷ്വറി മാൾ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 

ALSO READ: പാരിസിലേക്ക് പറക്കാം വെറും 25,000 രൂപയ്ക്ക്! എയർഇന്ത്യയുടെ വമ്പൻ ഡിസ്‌കൗണ്ട് ഇന്ന് അവസാനിക്കും

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ലൂയിസ് വിട്ടൺ, ആഡംബര ബ്രാൻഡായ ഡിയോർ, ഗൂച്ചി, കാർട്ടിയർ, ബർബെറി, ബൾഗാരി, ഡിയർ, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ, റിമോവ, റിച്ചെമോണ്ട്, കെറിംഗ് തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ഏറ്റവും വലിയ സ്റ്റോറുകൾ  ജിയോ വേൾഡ് പ്ലാസയിലുണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios