Asianet News MalayalamAsianet News Malayalam

മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍

ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി, ജിയോ വേൾഡ് പ്ലാസ തുറന്നേക്കും. ഇതോടെ ഒരു ഡസനിലധികം ആഡംബര വിദേശ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ

Mukesh Ambanis new mega mall to charge over 40 lakh per month rent apk
Author
First Published Sep 18, 2023, 2:26 PM IST

മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഏറ്റവും പുതിയ പ്രോജക്റ്റായ ജിയോ വേൾഡ് പ്ലാസയിലൂടെ റീടൈൽ മേഖലയിൽ കുതിച്ചുചാട്ടം നടത്തുന്നു. രാജ്യത്തെ ഏറ്റവും ആഡംബര മാൾ ആണ്.  ജിയോ വേൾഡ് പ്ലാസ. ലോകത്തെ നിരവധി ആഡംബര ബ്രാൻഡുകൾ ഇതിനകം തന്നെ ജിയോ വേൾഡ് പ്ലാസയിൽ സ്റ്റോറുകൾ ആരംഭിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ട്. 

ALSO READ: വസ്ത്ര വിപണിയിൽ മത്സരം മുറുകും; ഇഷ അംബാനിയും മുകേഷ് അംബാനിയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഈ ഭീമൻ ബ്രാൻഡിനെ

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ജിയോ വേൾഡ് പ്ലാസ സ്ഥിതി ചെയ്യുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഈ പുതിയ സംരംഭത്തിലൂടെ നിരവധി ആഡംബര അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയിൽ വിപണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.  ഗൂച്ചി, കാർട്ടിയർ, ലൂയി വിറ്റൺ തുടങ്ങിയ ആഡംബര ബ്രാൻഡുകളും ഇതിനകം കരാർ ഒപ്പുവച്ചിട്ടുണ്ട്.  ഈ വർഷം തന്നെ ജിയോ വേൾഡ് പ്ലാസ പ്രവർത്തനം ആരംഭിച്ചേക്കും. 

ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി, ജിയോ വേൾഡ് പ്ലാസ തുറന്നേക്കും. ഇതോടെ ഒരു ഡസനിലധികം ആഡംബര വിദേശ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇവയിൽ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പങ്കാളികളാണ്.

ALSO READ: രണ്ടാംലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ആഡംബര ഹോട്ടൽ; ഏറ്റെടുത്തത് ഹിന്ദുജ ഗ്രൂപ്പ്

ജിയോ വേൾഡ് പ്ലാസയിലെ സ്റ്റോറുകളുടെ വാടക പ്രതിമാസം  40.50 ലക്ഷം രൂപയാണ്. മുകേഷ് അംബാനിയുടെ മാളിലൂടെ ഇന്ത്യയിലേക്ക് വരാൻ പോകുന്ന ആഡംബര അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഒരു ലിസ്റ്റ് ഇതാ –

ലൂയി വിറ്റൺ
ഗുച്ചി
കാർട്ടിയർ
ബർബെറി
ബൾഗേറിയ
ഡിയോർ
IWC ഷാഫ്‌ഹൗസൻ
റിമോവ
റിച്ചെമോണ്ട്
കെറിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios