Asianet News MalayalamAsianet News Malayalam

രണ്ടാംലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ആഡംബര ഹോട്ടൽ; ഏറ്റെടുത്തത് ഹിന്ദുജ ഗ്രൂപ്പ്

ലോകചരിത്രത്തിൽ തന്നെ വലിയ പ്രാധാന്യമുള്ള കെട്ടിടം നിരവധി ചരിത്ര പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്,  പ്രത്യേകിച്ച് ലോകമഹായുദ്ധ സമയങ്ങളിൽ ഈ ചുവരുകൾക്കുള്ളിൽ നിന്നാണ് പല നിർണായക തീരുമാനങ്ങളും പുറത്തേക്ക് വന്നത്.

Hinduja Group has restored 'The Old War Office' of Churchill into a luxury hotel APK
Author
First Published Sep 14, 2023, 12:56 PM IST

ണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ 'ദി ഓൾഡ് വാർ ഓഫീസ്' ആഡംബര ഹോട്ടലായി പുനർനിർമ്മിച്ച് ഹിന്ദുജ ഗ്രൂപ്പ്. റാഫിൾസ് ഹോട്ടൽസ് ആൻഡ് റിസോർട്ടുമായി സഹകരിച്ച് ഹെറിറ്റേജ് പ്രോപ്പർട്ടി പുനർനിർമ്മിച്ചതായി സെപ്റ്റംബർ 12 ന് ഹിന്ദുജ ഗ്രൂപ്പ്.പ്രഖ്യാപിച്ചു.  

ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിന് എതിർവശത്തായി വൈറ്റ്ഹാളിലുള്ള ലാൻഡ്മാർക്ക് കെട്ടിടം എട്ട് വർഷം മുമ്പ് ഹിന്ദുജ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.  ഒരു സ്പാനിഷ് വ്യവസായ കമ്പനിയുമായി സഹകരിച്ചാണ് ഹിന്ദുജ ഗ്രൂപ്പ് കെട്ടിടം സ്വന്തമാക്കിയത്. പഞ്ചനക്ഷത്ര ഹോട്ടലും റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളുമാക്കിയാണ് ഹിന്ദുജ ഗ്രൂപ്പ് ഇത് പുനർനിർമ്മിച്ചിരിക്കുന്നത്. 

ALSO READ: നിത അംബാനിയുടെ ഒരേയൊരു സഹോദരി; ആരാണ് മംമ്ത ദലാൽ

രാജ്യത്തിന്റെ യുദ്ധകാല പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ കീഴിയിലായിരുന്നു യുകെയുടെ ഐതിഹാസികമായ ഓൾഡ് വാർ ഓഫീസ് കെട്ടിടം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനും ഇടയിലുള്ള വർഷങ്ങളിലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ബ്രിട്ടീഷ് വാസ്തുശില്പിയായ വില്യം യംഗ് രൂപകല്പന ചെയ്ത കെട്ടിടം 1906-ൽ പൂർത്തിയാക്കി. മുമ്പ് വൈറ്റ്ഹാളിലെ യഥാർത്ഥ കൊട്ടാരത്തിന്റെ സ്ഥലത്താണ് ഓൾഡ് വാർ ഓഫീസ് നിർമ്മിച്ചത്. 

ലോകചരിത്രത്തിൽ തന്നെ വലിയ പ്രാധാന്യമുള്ള കെട്ടിടം നിരവധി ചരിത്ര പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്,  പ്രത്യേകിച്ച് ലോകമഹായുദ്ധ സമയങ്ങളിൽ ഈ ചുവരുകൾക്കുള്ളിൽ നിന്നാണ് പല നിർണായക തീരുമാനങ്ങളും പുറത്തേക്ക് വന്നത്. കെട്ടിടത്തിന്റെ ചരിത്രപരവും വാസ്തുവിദ്യാപരവും സാമൂഹികവുമായ പ്രാധാന്യം കുറച്ചുകാണാൻ കഴിയാത്തതിനാൽ, പൈതൃകം ചോരാതെ തന്നെ പുനരുദ്ധാരണ പ്രവർത്തികൾ നടത്തുകയാണ് ചെയ്തിരിക്കുന്നത്. ഈ മേഖലയിലെ ഹിന്ദുജ ഗ്രൂപ്പിന്റെ വൈദഗ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ് ലണ്ടനിലെ കാൾട്ടൺ ഹൗസ് ടെറസ് പുനഃസ്ഥാപിച്ചതും സെൻട്രൽ മാഡ്രിഡിലെ കനലേജാസ് പാർക്ക്. നവീകരിച്ചതും.

ALSO READ: ഇന്ത്യയിലെ ഏറ്റവും ധനികനായ യൂട്യൂബർ; ആദ്യ ശമ്പളം 5000, നിലവിലെ ആസ്തി 122 കോടി

നൂറിലധികം രാജ്യങ്ങളിലായി 80,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന, മൾട്ടി-ബില്യൺ പൗണ്ട് വിറ്റുവരവുള്ള ലോകത്തിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നാണ് ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസ്. 2014-ൽ 1.2 ബില്യൺ പൗണ്ടിന് അതായത് ഏകദേശം 12000 കോടി രൂപയ്ക്കാണ് ഓൾഡ് വാർ ഓഫീസ് വാങ്ങിയത്. 

120 അതിഥി മുറികളും സ്യൂട്ടുകളും, റെസ്റ്റോറന്റുകളും സ്പാകളും ഉള്ള, ലണ്ടന്റെ ഹൃദയഭാഗത്തുള്ള കെട്ടിടം സെപ്റ്റംബർ 26 ന് ആഡംബര ഹോട്ടലായി തുറന്നു പ്രവർത്തിക്കും. നവീകരണത്തിന്റെ ഭാഗമായി, നൂറുകണക്കിന് കരകൗശല വിദഗ്ധരുടെ സഹായത്തോടെ, ചരിത്രപരമായ പല ഇന്റീരിയർ വർക്കുകളും പുനഃസ്ഥാപിച്ചു. ഒമ്പത് റെസ്റ്റോറന്റുകളും മൂന്ന് ബാറുകളും അടങ്ങിയതാണ് മുകൾ നില. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വിശാലമായ കാഴ്ചയാണ് മുകൾ നിലയിലെ പ്രത്യേകത.  ഷെഫ് മൗറോ കൊളാഗ്രെക്കോയുടെ സിഗ്നേച്ചർ ഡൈനിംഗ് ആണ് മറ്റൊരു സവിശേഷത. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios