Asianet News MalayalamAsianet News Malayalam

ഓഗ്മെന്‍റഡ് റിയാലിറ്റി ടീഷര്‍ട്ടുകളുമായി മിന്ത്ര: വില 999 രൂപ മുതല്‍: ഇന്ത്യന്‍ വസ്ത്ര വിപണി മാറുന്നു

ടീഷര്‍ട്ടിന്‍റെ ഓരോ ഡിസൈനിലും ആറ് വ്യത്യസ്ത എ ആര്‍ സ്റ്റോറികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 999 രൂപ മുതലാണ് എ ആര്‍ ടീഷര്‍ട്ടുകളുടെ നിര തുടങ്ങുക. ടെക്സറ്റെയ്ല്‍ മേഖലയില്‍ യൂറോപ്യന്‍ വിപണിയില്‍ എ ആര്‍ ഡിസൈനുകള്‍ തരംഗമായതിന് പിന്നാലെയാണ് ഇന്ത്യയിലും ഇവ സജീവമാകാന്‍ ഒരുങ്ങുന്നത്. 

myntra launch a new range of augmented reality t shirts
Author
Chennai, First Published Mar 21, 2019, 12:36 PM IST

ചെന്നൈ: 'ദ് റോഡ്സ്റ്റര്‍' എന്ന ബ്രാന്‍ഡിന് കീഴില്‍ വലിയ നിര ഓഗ്മെന്‍റഡ് റിയാലിറ്റി (എആര്‍) ടീഷര്‍ട്ടുകള്‍ പുറത്തിറക്കി മിന്ത്ര. കാഴ്ചയില്‍ സാധാരണ ടീഷര്‍ട്ടുകളെ പോലെ തോന്നുന്ന ഇവയില്‍ എആര്‍ കോഡുകള്‍ എഴുതി ചേര്‍ത്തിട്ടുണ്ടാകും. 100 ശതമാനം കോട്ടണിലാണ് ടീഷര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. 

ടീഷര്‍ട്ടിന്‍റെ ഓരോ ഡിസൈനിലും ആറ് വ്യത്യസ്ത എ ആര്‍ സ്റ്റോറികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 999 രൂപ മുതലാണ് എ ആര്‍ ടീഷര്‍ട്ടുകളുടെ നിര തുടങ്ങുക. ടെക്സറ്റെയ്ല്‍ മേഖലയില്‍ യൂറോപ്യന്‍ വിപണിയില്‍ എ ആര്‍ ഡിസൈനുകള്‍ തരംഗമായതിന് പിന്നാലെയാണ് ഇന്ത്യയിലും ഇവ സജീവമാകാന്‍ ഒരുങ്ങുന്നത്. 

യുവാക്കളെയാണ് മിന്ത്ര പുതിയ ഉല്‍പന്ന നിരയിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ ടെക്സറ്റെയ്ല്‍ മേഖലയിലേക്കുളള കടന്നുവരവ് വിപണിയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിഗമനം. 

Follow Us:
Download App:
  • android
  • ios