Asianet News MalayalamAsianet News Malayalam

ജിഡിപി അഞ്ച് ലക്ഷം കോടി ഡോളറാക്കുകയല്ല, ലക്ഷ്യം അതിനേക്കാൾ വലുതെന്ന് മോദി

ചരക്ക് സേവന നികുതി പരിഷ്കരണവും പൊതുമേഖലാ ബാങ്കിംഗ് രംഗത്തിന്റെ പരിഷ്കരണവുമെല്ലാം ദീർഘകാലമായി നടപ്പിലാകാതിരുന്നതാണെന്നും അത് തങ്ങൾ നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.

narendra modi says your targets are bigger and higher
Author
Delhi, First Published Jan 6, 2020, 10:03 PM IST

ദില്ലി: അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള ജിഡിപി എന്നത് വലിയ സ്വപ്നങ്ങളിലേക്കുള്ള ചെറിയ ചുവട് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ സംരംഭകർ അണിനിരന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം കോടി ചെറിയൊരു ചുവട് മാത്രമാണെന്ന് പറഞ്ഞ മോദി തങ്ങൾക്കുള്ളത് വലുതും വിശാലവുമായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് പറഞ്ഞു.

ഇന്ത്യൻ സംരംഭകർക്ക് വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ശേഷിയുണ്ടെന്നും ബിസിനസ് വിപുലീകരിക്കാനുള്ള അവസരമുണ്ടെന്നും മോദി പറഞ്ഞു. കേന്ദ്രസർക്കാർ വ്യാവസായിക മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. 

രാജ്യത്ത് കോർപ്പറേറ്റ് നികുതി ഏറ്റവും കുറവാണെന്നത് കേന്ദ്രസർക്കാരിന്റെ നേട്ടമായി അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി പരിഷ്കരണവും പൊതുമേഖലാ ബാങ്കിംഗ് രംഗത്തിന്റെ പരിഷ്കരണവുമെല്ലാം ദീർഘകാലമായി നടപ്പിലാകാതിരുന്നതാണെന്നും അത് തങ്ങൾ നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios