Asianet News MalayalamAsianet News Malayalam

പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; ദൂരപരിധി പാലിച്ചില്ലെങ്കില്‍ പിഴ

എല്ലാ പമ്പുകളിലും എമര്‍ജന്‍സി സ്റ്റോപ് ബട്ടണും സ്ഥാപിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്താനാണ് ഇത്. 165 ലിറ്ററിലധികം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടാല്‍ അത് ഉടന്‍ തന്നെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിക്കണം.
 

New petrol pump norms
Author
New Delhi, First Published Jan 16, 2020, 3:58 PM IST

ദില്ലി: പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്ന ആശങ്കയ്ക്ക് പിന്നാലെ പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പുതിയ നിബന്ധന. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇന്ധന വിതരണ കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രകാരം പുതുതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ സ്‌കൂള്‍, ആശുപത്രി, വീടുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ ദൂരത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്.

പ്രതിമാസം 300 കിലോ ലിറ്റര്‍ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകളില്‍ വേപ്പര്‍ റിക്കവറി സിസ്റ്റം സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍, ഇതിനാവശ്യമായ തുക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ പിഴയായി അടക്കേണ്ടി വരും.

ഐഐടി കാന്‍പൂര്‍, നാഷണല്‍ എന്‍വയോംമെന്‌റല്‍ എഞ്ചിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി എനര്‍ജി ആന്‌റ് റിസോര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, മിനിസ്ട്രി ഓഫ് പെട്രോളിയം ആന്‌റ് നാചുറല്‍ ഗ്യാസ്, സിപിസിബി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ പാനലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ദേശീയ ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവിനെ തുടര്‍ന്നാണ് ഈ വിദഗ്ദ്ധ സമിതിയെ നിയമിച്ചത്.

ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സ്‌കൂളുകളില്‍ നിന്ന് അമ്പത് മീറ്റര്‍ ദൂരത്തിലും പത്ത് കിടക്കകളുള്ള ആശുപത്രിയില്‍ നിന്നും വീടുകളില്‍ നിന്നും അമ്പത് മീറ്റര്‍ ദൂരത്തിലുമായിരിക്കണം പമ്പുകള്‍
സ്ഥാപിക്കേണ്ടത്.

എല്ലാ പമ്പുകളിലും എമര്‍ജന്‍സി സ്റ്റോപ് ബട്ടണും സ്ഥാപിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്താനാണ് ഇത്. 165 ലിറ്ററിലധികം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടാല്‍ അത് ഉടന്‍ തന്നെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിക്കണം.
 

Follow Us:
Download App:
  • android
  • ios