Asianet News MalayalamAsianet News Malayalam

വളരെ കുറച്ച് ഒഴിവാക്കലുകൾ മാത്രമേ ഉണ്ടാകുവെന്ന് ‌ട്രംപ്; വിസ വിഷയത്തിൽ ആശങ്ക മാറാതെ ലോകം

വിസ സംബന്ധിച്ച നിയന്ത്രണങ്ങൾ അമേരിക്കയിൽ വർക്ക് വിസയിൽ ജോലി ചെയ്യുന്നവരെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്

new rule in H1 B visa
Author
New York, First Published Jun 22, 2020, 4:51 PM IST

ന്യൂയോർക്ക്: കൊവിഡ് പകർച്ചവ്യാധിക്കിടയിൽ യുഎസിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നത് കാരണം എച്ച് 1 ബി വിസ നൽകുന്നത് താൽക്കാലികമായി അമേരിക്ക നിർത്തിവച്ചേക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് എച്ച് 1 ബി വിസ ഉൾപ്പെടെയുള്ള താൽക്കാലിക്കാരുടെ വിസ നിർത്തിവയ്ക്കുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ‌റിപ്പോർട്ടുകൾ.  

'ഗ്രേറ്റ് അമേരിക്കൻ ഡ്രീം' നിറവേറ്റുന്നതിനായുളള വിസ നിയന്ത്രണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2.4 ലക്ഷം ആളുകളു‌ടെ അവസരങ്ങളെ നേരിട്ട് ബാധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. എച്ച് -1 ബി വിസ അപേക്ഷകരുടെ പട്ടികയിൽ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ആധിപത്യം പുലർത്തുന്നതിനാൽ ഇന്ത്യക്കാരെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

എന്നാൽ, വിസ സംബന്ധിച്ച നിയന്ത്രണങ്ങൾ അമേരിക്കയിൽ വർക്ക് വിസയിൽ ജോലി ചെയ്യുന്നവരെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. 

ഞായറാഴ്ചയോ തിങ്കളാഴ്ചയോ പുതിയ വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് ടിവി അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. വളരെ കുറച്ച് ഒഴിവാക്കലുകൾ മാത്രമേ ഉണ്ടാകുവെന്നാണ് ‌ട്രംപ് പറഞ്ഞത്. ഉയർന്ന വിദഗ്ധ തൊഴിലാളികൾക്കുള്ള എച്ച് -1 ബി പ്രോഗ്രാം, മാനേജർമാർക്ക് അവരുടെ കമ്പനികൾക്കുള്ളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുന്ന എൽ -1 പ്രോഗ്രാം, എച്ച് -2 ബി വിസ എന്നിവ ഉൾപ്പെടെ നിരവധി വിസ വിഭാഗങ്ങളിൽ നിയമ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 
 

Follow Us:
Download App:
  • android
  • ios