മൂന്നിടത്തും കേന്ദ്രങ്ങളുടെ ചുമതല പ്രിൻസിപ്പൽ കമ്മീഷണർ റാങ്കിലുളള ഉദ്യോ​ഗസ്ഥർക്കായിരിക്കും.  

കൊച്ചി: കേരളത്തിലെ ആദായ നികുതി ഓഫീസുകളുടെ പ്രവർത്തനം പുന:ക്രമീകരിച്ച് വകുപ്പ് ഉത്തരവിറക്കി. ഇലക്ട്രേണിക് സംവിധാനത്തിലൂടെ മാത്രം നികുതി റിട്ടേൺ ഇടപാടുകൾ നടത്തുന്നതിനുളള നടപടികളുടെ ഭാ​ഗമായാണ് പുതിയ ക്രമീകരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ ഘട്ടത്തിൽ തൃശ്ശൂർ, കൊച്ചി, കോട്ടയം എന്നിവയെ മേഖല കേന്ദ്രങ്ങളുടെ പട്ടികയിലാക്കിയിട്ടുണ്ട്. ഇതിൽ കൊച്ചി വെരിഫിക്കേഷൻ കേന്ദ്രവും കോട്ടയം, തൃശ്ശൂർ എന്നിവ അസസ്മെന്റ് കേന്ദ്രങ്ങളുമാണ്. ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വിന്യാസത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂന്നിടത്തും കേന്ദ്രങ്ങളുടെ ചുമതല പ്രിൻസിപ്പൽ കമ്മീഷണർ റാങ്കിലുളള ഉദ്യോ​ഗസ്ഥർക്കായിരിക്കും.