Asianet News MalayalamAsianet News Malayalam

നിത അംബാനിയുടെ സ്വപ്നം; എന്താണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ?

ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രമാകുകയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. കലകളെ പ്രോത്സാഹിപ്പിക്കയെന്ന നിതാ അംബാനിയുടെ അഭിലാഷം 

Nita Mukesh Ambani Cultural Centre in Mumbai mumbai apk
Author
First Published Apr 1, 2023, 7:00 PM IST

മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (NMACC) ഇന്നലെ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നു. ബാന്ദ്ര-കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഇന്ത്യൻ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നിത അംബാനിയുടെ സ്വപ്നത്തിന്റെ ഫലമാണ്.  

നിത മുകേഷ് അംബാനി സാംസ്കാരിക കേന്ദ്രത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 2,000 പേർക്ക് ഇരിക്കാവുന്ന ഗ്രാൻഡ് തിയേറ്റർ, 4 നിലകളുള്ള ആർട്ട് ഹൗസ്, 52,627 ചതുരശ്ര അടി വിസ്തീർണമുള്ള  പവലിയൻ, ഒരു സ്റ്റുഡിയോ തിയേറ്റർ എന്നിവയുണ്ട്. 

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇതോട് അനുബന്ധിച്ച് അംബാനി കുടുംബം ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തെ അരങ്ങേറ്റത്തിന് ശേഷം വൈവിധ്യമാർന്ന പൊതുപരിപാടികളും ഷോകളും ഉണ്ടായിരിക്കും. 

സാംസ്കാരിക കേന്ദ്ര തുറക്കുന്നതിന് മുൻപായി രാമനവമിയിൽ പൂജ നടത്തിയിരുന്നു നിത അംബാനി. പരമ്പരാഗത ഡിസൈനുകൾ, അമൂല്യമായ കല്ലുകൾ, ആഡംബരപൂർണ്ണമായ ആഭരണങ്ങൾ എന്നിവയുടെ വിസ്മയിപ്പിക്കുന്ന ശേഖരം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ കാണാം.

നാല് നിലകളുള്ള, 16,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിത മുകേഷ് അംബാനി സാംസ്കാരിക കേന്ദ്രം, ഇന്ത്യയുടെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് സന്ദർശകരെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ഉൾക്കൊള്ളുന്നവയാണ്  

READ ALSO: ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!

READ ALSO: മുകേഷ് അംബാനി സ്വന്തമാക്കിയ 2000 കോടിയുടെ ആഡംബര ഹോട്ടൽ; വാങ്ങലിനു പിന്നിലുള്ള ലക്ഷ്യം

Follow Us:
Download App:
  • android
  • ios