ദില്ലി: ജിഎസ്ടി റിട്ടേൺ അടയ്ക്കാൻ വൈകിയവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. നികുതി കുടിശ്ശിക ഇല്ലാത്തവരിൽ നിന്ന് പീഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക ഉള്ളവരിൽ നിന്ന് ഒരു റിട്ടേണിന് 500 രൂപയിൽ കൂടുതൽ പിഴയിനത്തിൽ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ ആനുകൂല്യം ജൂലൈ ഒന്നിനും ജൂലൈ 30നുമിടയിൽ സമർപ്പിക്കുന്ന ജിഎസ്ടിആർ-3ബി റിട്ടേണുകൾക്ക് എല്ലാം ബാധകമായിരിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ജിഎസ്ടി കൗൺസിൽ യോ​ഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യോ​ഗത്തിലെടുത്ത മറ്റ് തീരുമാനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. നാല്പതാമത്  ജിഎസ്ടി കൗൺസിൽ യോ​ഗമാണ് ഇന്ന് നടന്നത്. 

Read Also: കൊവിഡ് മുക്തനായ ആളെയും കൊണ്ട് വനിതാ ഓട്ടോ ഡ്രൈവര്‍ താണ്ടിയത് 140 കിലോമീറ്റര്‍; ഒടുവിൽ പാരിതോഷികം...