പൊതുമേഖലാ ബാങ്കുകള്‍, സിഡ്കോ, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിനുളള നടപടികളും എന്‍.ബി.എഫ്.സി മുഖേന സ്വീകരിക്കും. 

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ (എന്‍ബിഎഫ്സി) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായ സംരംഭക സാദ്ധ്യതകള്‍ സംരംഭകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണ് സെന്റര്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങാനുളള സാങ്കേതികവും സാമ്പത്തികവുമായ സഹായവും ഉപദേശവും സെന്റര്‍ ഒരുക്കും. 

പൊതുമേഖലാ ബാങ്കുകള്‍, സിഡ്കോ, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിനുളള നടപടികളും എന്‍.ബി.എഫ്.സി മുഖേന സ്വീകരിക്കും. മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് എന്‍ബിഎഫ്സിയുടെ പ്രവര്‍ത്തന രീതി വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.