5000 രൂപ വീതം നിക്ഷേപിച്ച് പ്രതിമാസം 2 ലക്ഷം വീതം പെൻഷൻ നേടാം; സ്വകാര്യ മേഖലയില്‍ ജോലിയുള്ളവര്‍ അറിയാൻ
എല്ലാ മാസവും കൃത്യമായി ഒരു തുക ലഭിക്കുന്ന ഒരു പെൻഷൻ സ്‌കീമിൽ ചേരാനാണ് ഏവരും ആഗ്രഹിക്കുക. എന്നാൽ ഏത് സ്‌കീമിൽ ചേരും? മികച്ച വരുമാനം ലഭിക്കുന്ന സ്‌കീം ഏതാണ്?

സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നത് വെറുമൊരു പഴഞ്ചൊല്ലല്ല. നല്ല അസ്സൽ സാമ്പത്തിക പാഠം കൂടിയാണത്. ഇന്ന് ഭൂരിഭാഗം പേരും സ്വകാര്യ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നിരിക്കെ പ്രായമാകുമ്പോൾ എങ്ങനെ ജീവിക്കുമെന്നത് വലിയൊരു ചോദ്യമാണ്. എല്ലാ മാസവും കൃത്യമായി ഒരു തുക ലഭിക്കുന്ന ഒരു പെൻഷൻ സ്‌കീമിൽ ചേരാനാണ് ഏവരും ആഗ്രഹിക്കുക. എന്നാൽ ഏത് സ്‌കീമിൽ ചേരും മികച്ച വരുമാനം ലഭിക്കുന്ന സ്‌കീം ഏതാണ്?
ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം
ഇതിനുള്ള ഏറ്റവും സുരക്ഷിതമായ പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ - ഓഹരി അനുബന്ധ ദേശീയ പെൻഷൻ സ്കീം അഥവാ എൻപിഎസ്. റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനുള്ള ഒരു ജനപ്രിയ പദ്ധതിയാണ് ഇത്. നേരത്തെ തന്നെ ആരംഭിക്കുന്നത് നല്ലതാണ്. ഇതിലൂടെ പ്രതിമാസം 2 ലക്ഷം രൂപ പെൻഷൻ നേടാനാകും.
എൻപിഎസ് തുക പിൻവലിക്കേണ്ടത് എപ്പോൾ?
എൻപിഎസ് വരിക്കാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ നിക്ഷേപ തുകയും പിൻവലിക്കാൻ കഴിയില്ല. സ്ഥിര വരുമാനം നൽകുന്ന ഒരു ആന്വിറ്റി പ്ലാൻ വാങ്ങാൻ കുറഞ്ഞത് 40 ശതമാനം ഉപയോഗിക്കണം. ബാക്കി 60 ശതമാനം പിൻവലിക്കാം.
എങ്ങനെ എൻപിഎസില്‍ നിന്നും പ്രതിമാസം 2 ലക്ഷം രൂപ പെൻഷൻ നേടും ? പദ്ധതിയിൽ 5000 രൂപ വീതം 40 വർഷം സ്ഥിരമായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് ആകെ 1.91 കോടി രൂപ ലഭിക്കും. നിങ്ങൾ മെച്യൂരിറ്റി തുക നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രതിമാസം 2 ലക്ഷം രൂപ പെൻഷൻ ലഭിക്കും. 1.43 ലക്ഷം റിട്ടേണും 63768 രൂപ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ വഴിയുമാകും ലഭിക്കുക. മരിക്കുന്നത് വരെ 63768 രൂപ വീതം പെൻഷൻ കിട്ടും.
20 വർഷത്തിനുള്ളിൽ 4 കോടി രൂപയിൽ കൂടുതൽ സമാഹരിക്കുന്നതിന്, 10 ശതമാനം റിട്ടേൺ കണക്കാക്കി നിങ്ങൾ പ്രതിമാസം 52,500 രൂപ എൻപിഎസിൽ നിക്ഷേപിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം