കൊച്ചി: ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു പരസ്യ ചിത്രം നിര്‍മിക്കാന്‍ ARRI ALEXA LF ക്യാമറ ഉപയോഗിച്ച് ന്യൂക്ലിയസ് ഹോട്ടൽസ് & റിസോർട്സ്!. ബാഹുബലി സംവിധായകനായ എസ് എസ് രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'ആര്‍ആര്‍ആര്‍' ഉം ന്യൂക്ലിയസ്ന്റെ ഏറ്റവും പുതിയ പരസ്യചിത്രവും തമ്മിലുളള സമാനതയും ഇതാണ്. ഇവ രണ്ടും ഒപ്പിയെടുത്തത് ARRI ALEXA LF ക്യാമറ കണ്ണുകൾ ഉപയോഗിച്ചാണ്. ക്യാമറ സാങ്കേതികതയിൽ ഇപ്പോഴത്തെ രാജാവായ ARRI ALEXA LFലൂടെ പരസ്യ ചിത്രത്തില്‍ ദൃശ്യവിസ്മയത്തിന്‍റെ വലിയ സാധ്യതകള്‍ കൂടി പരീക്ഷിക്കുകയാണ് ന്യൂക്ലിയസ്.  

ഈയിടെ സമാപിച്ച കാൻ ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്കിടയിലും ഉണ്ട് ARRI ALEXA LF ന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരു നൂതന നഗരിയിലെ ഒരു കുടുംബ പശ്ചാത്തലത്തിൽ ഉള്ള കഥ പറയുന്നതാണ് ന്യൂക്ലിയസിന്‍റെ പുതിയ പരസ്യ ചിത്രം. ഒരുപാട് സവിശേഷതകളുളള ഒരുപിടി ഇൻവെസ്റ്റ്മെന്റ് പദ്ധതികളാണ് ദൃശ്യപെലിമയ്ക്ക് പ്രധാന്യമുളള പരസ്യ ചിത്രത്തിലുളളത്. ഛായാഗ്രാഹകന്‍ കൂടിയായ സന്തു ഷാംസാണ് ഗോയ്നോര്‍ത്ത് ഫീലീംസിന്‍റെ ബാനറില്‍ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ന് ലഭ്യമായ ധാരാളം ഇൻവെസ്റ്റ്മെന്റ് പദ്ധതികളെക്കാൾ പുതുമയും അതിനോടൊപ്പം ധനപരമായ വരവുകളും സംയോജിപ്പിക്കുന്ന ഒന്നാണ് ന്യൂക്ലിയസ് അവതരിപ്പിക്കുന്നത്. 10 ലക്ഷം രൂപ മുതൽ തുടങ്ങുന്ന ഈ പദ്ധതികളിലൂടെ ന്യൂക്ലിയസിന്‍റെ വിവിധ ഹോട്ടൽ-റിസോർട്ട് പ്രൊജക്ടുകളില്‍ പങ്കാളി ആകുവാൻ സാധിക്കും. ഇതിലൂടെ സ്ഥിരമായ വരുമാനവും ഒപ്പം നിങ്ങളുടെ കുടുംബത്തോടെയും സുഹൃത്തുക്കൾക്കൊപ്പവും ആസ്വദിക്കാവുന്ന ഒരുപാട് ആനുകൂല്യങ്ങളും ലഭിക്കും. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡ്, വയനാട്, തേക്കടി എന്നിവിടങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഹോട്ടൽ-റിസോർട്ട് പദ്ധതികളിലേക്കാണ് ഈ അവസരം ഒരുക്കിയിട്ടുള്ളത്.