എണ്ണ വിപണിയിലെ സമീപകാല മാന്ദ്യം തടയാൻ, അടുത്ത മാസം പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉൽപാദനം നടത്താനുള്ള ഒപെക് പ്ലസ് തീരുമാനമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

കൊച്ചി: ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില ഏകദേശം 1.5 ശതമാനം ഉയർന്നു. പ്രതീക്ഷിച്ച അത്രയും വർദ്ധനവ് ഉത്പാദനകത്തിന്റെ കാര്യത്തിൽ ഉണ്ടാകാതെ വന്നതോടെ ബെന്റ് ക്രൂഡിന്റെ വില 1.4% ആയി ഉയർന്ന് ബാരലിന് 65.44 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 1.5% ഉയർന്ന് 61.77 ഡോളറിലെത്തി.

വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം എണ്ണ വിപണിയിലെ സമീപകാല മാന്ദ്യം തടയാൻ, അടുത്ത മാസം പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉൽപാദനം നടത്താനുള്ള ഒപെക് + തീരുമാനമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. അതേസമയം, റഷ്യയും മറ്റ് ചില ചെറിയ രാജ്യങ്ങളും ഉൾപ്പെടെയുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന, നവംബർ മുതൽ പ്രതിദിനം 137,000 ബാരൽ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഒപെക് + ഉത്പാദനം വൻതോതിൽ ഉയർത്താത് ആ​ഗോള എണ്ണ വിലയെ വരും മാസത്തിൽ കുത്തനെ ഉയർത്തിയേക്കും.

എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള റഷ്യയുടെ പിന്തുണ

വിലക്കയറ്റം മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ റഷ്യ പ്രതിദിനം 137,000 ബാരൽ എങ്കിലും ഉൽപാദനം വർദ്ധിപ്പിക്കണമെന്നതിനെ പിന്തുണയ്ക്കുന്നുണ്ട്, എന്നാൽ വിപണി വിഹിതം വേഗത്തിൽ വീണ്ടെടുക്കുന്നതിന് സൗദി അറേബ്യ ഉത്പാദനം വർദ്ധിപ്പിക്കേണ്ടി വരും. റഷ്യയ്ക്കും ഇറാനുമെതിരായ യുഎസും യൂറോപ്പും ഉപരോധങ്ങൾ കർശനമാക്കിയതുമൂലം എണ്ണ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ നവംബറിൽ ഉത്പാദനം പ്രതിദിനം 137,000 ബാരൽ വർദ്ധിപ്പിക്കാനുള്ള ഒപെക് + ന്റെ തീരുമാനം ​ഗുണം ചെയ്തേക്കും. റഷ്യയിലെ ഏറ്റവും വലിയ ശുദ്ധീകരണശാലകളിലൊന്നായ കിരിഷി റിഫൈനറിയെ ലക്ഷ്യമിട്ടുള്ള ആക്രമണം ഉക്രെയ്ൻ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.