Asianet News MalayalamAsianet News Malayalam

ലോണ്‍ ആവശ്യമുള്ളവരുടെ ശ്രദ്ധയ്ക്ക്! ഭവന, വാഹന വായ്പകൾക്കുള്ള പ്രോസസിംഗ് ചാർജുകളിൽ ഇളവ് പ്രഖ്യാപിച്ച് ഈ ബാങ്ക്

ഭവന വായ്പകൾക്കും ഫോർ വീലർ ലോണുകൾക്കുമുള്ള പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക്.

one bank announces a 100 percent waiver of processing charges btb
Author
First Published Aug 29, 2023, 6:17 PM IST

വായ്പയെടുക്കുമ്പോഴാണ് പലരും പ്രൊസസിംഗ് ഫീസ് കൂടി നൽകേണ്ടതിനെക്കുറിച്ചൊക്കെ ഓർക്കുക. പണം അത്യാവശ്യമുള്ള സമയങ്ങളിൽ വായ്പാക്കാരനെ സംബന്ധിച്ച് എല്ലാ ചാർജ്ജുകളും അധികച്ചെലവുകളാണ്. എന്നാൽ വായ്പയെടുക്കുന്നവർക്ക് ശുഭ വാർത്തയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്.  ഭവന വായ്പകൾക്കും ഫോർ വീലർ ലോണുകൾക്കുമുള്ള പ്രോസസ്സിംഗ് ഫീസിൽ 100 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക്. അതായത് ഇത്തരം ലോണുകൾക്ക് യൂണിയൻ ബാങ്കിൽ നിന്നും പ്രോസസ്സിംഗ് ഫീ ഈടാക്കില്ലെന്ന് ചുരുക്കം. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീസ് ഇളവ് ലഭ്യമാകില്ല.

പ്രൊസസിംഗ് ഫീസിളവ് ആർക്കൊക്കെ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പ്രൊസസിംഗ് ഫീസില്ലാതെ, ഭവനവായ്പയോ, കാർ ലോണോ ലഭിക്കണമെങ്കിൽ ഉപഭോക്താവിന്റ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം.  ക്രെഡിറ്റ് സ്‌കോർ 700-ഉം അതിനുമുകളിലും ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു.

ഓഫർ നവംബർ 15 വരെ മാത്രം

ചെറിയ കാലയളവിലേക്കാണ് ഈ ഓഫറുള്ളത്. ഓഗസ്റ്റ് 16 മുതൽ 2023 നവംബർ വരെ മാത്രമാണ് പ്രൊസസിംഗ് ഫീസിളവ് ഓഫർ ലഭ്യമാവുക.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുകൾ നോക്കാം. 3.00 ശതമാനം മുതൽ -7.00 ശതമാനം വരെയാണ് യൂണിയൻ ബാങ്ക്  എഫ്ഡി പലിശ നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് 50 ബിപിഎസ് അധിക നിരക്ക് ലഭിക്കും. 5 മുതൽ 10 വർഷം വരെ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക്   മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

രാകേഷ് ശർമ്മയെ രാകേഷ് റോഷനാക്കി, ഇപ്പോൾ ഇന്ദിര ഗാന്ധിയെ എത്തിച്ചത് ചന്ദ്രനിൽ; നാക്കു പിഴച്ച് മമത ബാനർജി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios