Asianet News MalayalamAsianet News Malayalam

ഓൺലൈൻ വൈദ്യുതി ബിൽ തട്ടിപ്പ്; ഉപഭോക്താക്കൾ ജാഗ്രതൈ

നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും ആയതിനാൽ ഇന്ന് രാത്രിയോടുകൂടി കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

Online electricity bill scam how to stay safe APK
Author
First Published Oct 22, 2023, 11:50 AM IST

ൺലൈൻ തട്ടിപ്പുകളുടെ കാലമാണ് ഇത്. ദിനംപ്രതി നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകൾ പുറത്തുവരികയാണ്. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പിൽപെടുത്തുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള സന്ദേശങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. തട്ടിപ്പിന്റെ വഴികൾ അറിയാം.

നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും ആയതിനാൽ ഇന്ന് രാത്രിയോടുകൂടി കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതുകണ്ട് ആശയകുഴപ്പത്തിലാകുന്നവർ ബില്ല് അടയ്ക്കാനായി ശ്രമിക്കും. ഇതിനായി സന്ദേശത്തിന് താഴെ ലിങ്കുകളും നല്കിയിട്ടുണ്ടാവും.  

ALSO READ: ഭൂമിയിലെ ഏറ്റവും വലിയ ധനിക! അംബാനി, ടാറ്റ, മസ്‌ക്, ബെസോസ് എന്നിവരുടെ ആസ്തി കൂട്ടിയാലും അടുത്തെത്തില്ല

"പ്രിയ ഉപഭോക്താവേ,  നിങ്ങളുടെ മുൻ മാസത്തെ ബിൽ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ഇന്ന് രാത്രി 9.30 ന് നിങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടും ദയവായി ഉടൻ ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറെ ബന്ധപ്പെടുക. നമ്പർ: 82603XXX42 നന്ദി". 

ഇത്തരത്തിലുള്ള വ്യാജ സ്എംഎസോ സന്ദേശമോ ലഭിച്ചിട്ടുണ്ടെങ്കിൽ, അതിൽ കൊടുത്ത നമ്പറിൽ വിളിക്കുകയോ ഈ സന്ദേശങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.

നിയമാനുസൃതമാണെന്ന് തോന്നുന്ന രീതിയിലാണ് ഈ സന്ദേശങ്ങൾ ഉണ്ടാകുക. ഔദ്യോഗിക ലോഗോകളും ഭാഷയും ഇവർ ഉപയോഗിച്ചേക്കാം. സ്വീകർത്താവിന്റെ പേരും അക്കൗണ്ട് നമ്പറും അവർ ഉൾപ്പെടുത്തിയേക്കാം. ഇത് യഥാർത്ഥ സന്ദേശങ്ങളും വഞ്ചനാപരമായ സന്ദേശങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതോടെ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും വിളിക്കുകയുംചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ വിജയകരമായി തട്ടിപ്പുകാർ ചോർത്തുകയും ചെയ്യുന്നു.  ടീംവ്യൂവർ ക്വിക്ക് സപ്പോർട്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണ് നൽകുന്നത്. ഇതിലൂടെയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. 

ALSO READ: 'വിവാഹത്തിന് പറ്റിയ സ്ഥലം ഇതുതന്നെ' ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ഇനി ഇവിടേക്ക്

എങ്ങനെ സുരക്ഷിതമായി തുടരാം

* ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. വൈദ്യുതി ബില്ല് കുടിശ്ശികയുണ്ടെന്ന്  അവകാശപ്പെടുന്ന ഒരു ടെക്സ്റ്റ് സന്ദേശമോ ഇമെയിലോ ലഭിക്കുകയാണെങ്കിൽ, പ്രതികരിക്കുകയോ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. പകരം, ഇലെക്ട്രിസിറ്റി ഓഫീസിൽ നേരിട്ടെത്തുക. 

* സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെയോ ഫോൺ നമ്പറുകളിലൂടെയോ പണമിടപാടുകൾ നടത്തരുത്. 

* തട്ടിപ്പുകാർ പലപ്പോഴും വൈദ്യുതി വിച്ഛേദിക്കുന്നതിനുള്ള ഭീഷണികളും ഉപയോഗിക്കുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ സോഷ്യൽ സെക്യൂരിറ്റി നമ്പർ പോലുള്ള വ്യക്തിഗത വിവരങ്ങളും അവർ ആവശ്യപ്പെട്ടേക്കാം. ഇങ്ങനെ ഏതെങ്കിലും അടങ്ങിയ ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, അത് ഒരു തട്ടിപ്പാണ് എന്ന് മനസിലാക്കുക.

 * പേര്, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക. 

* സംശയാസ്പദമായ സന്ദേശങ്ങൾ കണ്ടാൽ ഇലെക്ട്രിസിറ്റി ഓഫീസറെയും പോലീസിനെയും ബന്ധപ്പെടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios