'വിവാഹത്തിന് പറ്റിയ സ്ഥലം ഇതുതന്നെ' ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ഇനി ഇവിടേക്ക്
ഒമാനിൽ നടന്ന ഇന്ത്യൻ വിവാഹങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏകദേശം രണ്ട് മടങ്ങ് വർധനവാണ് ഉണ്ടായത്.

വിവാഹത്തിന് എങ്ങനെയൊക്കെ വ്യത്യസ്തത കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരിൽ മുൻപന്തിയിലാണ് ഇന്ത്യക്കാർ. പല തരത്തിൽ വിവാഹത്തെ വെറൈറ്റി ആക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി തീം വെഡിങ്ങും ഡെസ്റ്റിനേഷൻ വെഡിങ്ങുമൊക്കെ ഇന്ത്യയിലേക്കെത്തി. മല നിരകൾ മുതൽ കടൽത്തീരങ്ങൾ വരെ നിരവധി വിവാഹങ്ങൾക്ക് സാക്ഷിയായി.ഇപ്പോൾ ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ചെന്നുനിന്നിരിക്കുന്നത് ഓമനിലാണ്.
ഒമാനിൽ നടന്ന ഇന്ത്യൻ വിവാഹങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഏകദേശം രണ്ട് മടങ്ങ് വർധനവാണ് ഉണ്ടായത്. രാജ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ദമ്പതികളെ ഇരുംകൈയ്യും നേടിയാണ് ഒമാൻ ക്ഷണിക്കുന്നത്. മാത്രമല്ല, ഒമാനി ഉദ്യോഗസ്ഥർ ഇന്ത്യൻ വെഡ്ഡിംഗ് പ്ലാനർമാരുമായി ആശയവിനിമയം നടത്താൻ തുടങ്ങിയെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.
ALSO READ: 23 ദിവസങ്ങൾക്കുള്ളിൽ 35 ലക്ഷം വിവാഹങ്ങൾ! 4.25 ലക്ഷം കോടിയുടെ ബിസിനസ്സ്
വിവാഹത്തിന് തെരഞ്ഞെടുക്കാൻ ഒമാൻ ബെസ്റ്റ് സ്ഥലമാണെന്ന് പറയാൻ കാരണങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഒമാൻ ഇന്ത്യയുമായി കൂടുതൽ അടുത്താണ്. മികച്ച എയർലൈൻ കണക്റ്റിവിറ്റി ഉണ്ട്. യൂറോപ്പിൽ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വരുന്ന സന്ദർശകർക്ക് ഇന്ത്യൻ വിവാഹങ്ങളിൽ പങ്കെടുക്കാൻ പറ്റിയ സ്ഥലമാണിത്. പ്രകൃതിദത്തമായ ഭൂപ്രകൃതിയും ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളും തടസ്സങ്ങളില്ലാത്ത അടിസ്ഥാന സൗകര്യങ്ങളുമുള്ള സലാല, അതുല്യമായ വിവാഹങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണെന്ന് ഇന്ത്യ കൺട്രി മാനേജർ അർജുൻ ഛദ്ദ പറയുന്നു
ഇന്ത്യൻ അഭിരുചിക്കനുസരിച്ച് ഊഷ്മളമായ ആതിഥ്യമര്യാദയും ആഡംബരവും പ്രദാനം ചെയ്യുന്ന സവിശേഷമായ സ്ഥലമായതിനാൽ പല ദമ്പതികളും തങ്ങളുടെ വിവാഹത്തിനായി ഒമാൻ തെരഞ്ഞെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിൽ ഒന്നായ അലില ജബൽ അഖ്ദറും ബീച്ച് പ്രോപ്പർട്ടിയായ അലില ഹിനു ബേയും വിവാഹ ലൊക്കേഷനുകളിൽ ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം