ഭൂമിയിലെ ഏറ്റവും വലിയ ധനിക! അംബാനി, ടാറ്റ, മസ്‌ക്, ബെസോസ് എന്നിവരുടെ ആസ്തി കൂട്ടിയാലും അടുത്തെത്തില്ല
മസ്‌ക്, മുകേഷ് അംബാനി, ജെഫ് ബെസോസ്, അദാനി തുടങ്ങിയവരുടെ മൊത്തം ആസ്തിയെക്കാൾ കൂടുതല്‍ ആസ്തി. ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും ധനികയായ സ്ത്രീ

ലോകത്തിലെ അതിസമ്പന്നർ ലൈം ലൈറ്റിൽ മിന്നിത്തിളങ്ങി നിൽക്കുന്നവരാകും അതുകൊണ്ടുതന്നെ അതിസമ്പന്നരെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പലരുടെയും മനസ്സിലേക്ക് പെട്ടെന്ന് കടന്നുവരുന്ന ചില പേരുകൾ ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌ക്, ലൂയിസ് വിറ്റൺ ഉടമ അർനോൾഡ് ബെർണോൾട്ട്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മുകേഷ് അംബാനി എന്നിവരുടേതാകാം. എന്നാൽ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇവരേക്കാൾ സമ്പന്നരായ നിരവധി ആൾക്കാരുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ചൈനയിലെ ചക്രവർത്തി വു.
ALSO READ: 'വിവാഹത്തിന് പറ്റിയ സ്ഥലം ഇതുതന്നെ' ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ഇനി ഇവിടേക്ക്
ഈ പേര് ഭൂരിഭാഗം ആളുകളും കേട്ടിരിക്കാൻ വഴിയില്ല. ചരിത്രകാരന്മാർ ഭൂമിയിൽ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും ധനികയായ സ്ത്രീയാണെന്നാണ് ചക്രവർത്തി വുവിനെ വാഴ്ത്തുന്നത്. താങ് രാജവംശത്തിൽപ്പെട്ട രാജകുമാരിയായിരുന്നു വു ചക്രവർത്തി. റിപ്പോർട്ടുകൾ പ്രകാരം, ചക്രവർത്തി വു അവരുടെ കാലത്തെ ഏറ്റവും ധനികയായ സ്ത്രീയായിരുന്നു. മസ്‌ക്, മുകേഷ് അംബാനി, ജെഫ് ബെസോസ്, അദാനി തുടങ്ങിയവരുടെ മൊത്തം ആസ്തിയെക്കാൾ വളരെ കൂടുതലാണ് ചക്രവർത്തി വുവിന്റെ ആസ്തി. ഏകദേശം 16 ട്രില്യൺ യുഎസ് ഡോളറാണ് ഇതെന്നാണ് കണക്കാക്കുന്നത്.
ഇലോൺ മസ്‌കിന്റെ ആസ്തി ഏകദേശം 235 ബില്യൺ ഡോളറാണ്, ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി ഏകദേശം 91 ബില്യൺ യുഎസ് ഡോളറാണ്. അങ്ങനെ വരുമ്പോൾ വുവിന്റെ ആസ്തിയുടെ മുൻപിൽ ഇവരൊന്നും ഒന്നുമല്ല എന്നുതന്നെ കരുതണം.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ചക്രവർത്തി വു വളരെ കൗശലക്കാരിയായ ഒരു ചക്രവർത്തിയായിരുന്നു, അധികാരത്തിൽ തുടരാൻ ധാരാളം അറിവ് സമ്പാദിക്കുകയും തൻ വായിച്ച പുസ്തകത്തിലെ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കുകയും ചെയ്തു. അധികാരത്തിൽ തുടരാൻ വു ചക്രവർത്തി സ്വന്തം മക്കളെ പോലും കൊന്നതായി ചില റിപ്പോർട്ടുകൾ ആരോപിക്കുന്നുണ്ട്. ചക്രവർത്തി വു ഏകദേശം 15 വർഷത്തോളം ചൈന ഭരിച്ചു, അവരുടെ ഭരണകാലത്ത് ചൈനീസ് സാമ്രാജ്യം മധ്യേഷ്യയിലേക്ക് വ്യാപിച്ചു. അവരുടെ ഭരണകാലത്ത്, ചായയുടെയും പട്ടിന്റെയും വ്യാപാരത്തിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥ ഗണ്യമായ വളർച്ച രേഖപ്പെടുത്തി.
ALSO READ: 659 കോടിയുടെ അതിഗംഭീര മാളിക; വീണ്ടും വീട് വാങ്ങി ആമസോൺ സ്ഥാപകൻ
വൂ ചക്രവർത്തിയുടെ ആഡംബരവും രാജകീയവുമായ ജീവിതം നിരവധി സിനിമകളിലും ടിവി ഷോകളിലും ചിത്രീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ടിവി സീരീസാണ് ഫാൻ ബിംഗ്ബിംഗ് അഭിനയിച്ച എംപ്രസ് ഓഫ് ചൈന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം