ഏഷ്യാനെറ്റ് സുവർണ ന്യൂസും കന്നഡപ്രഭയും സംയുക്തമായി നൽകുന്ന 'നോർത്ത് കർണാടക ബിസിനസ് അവാർഡ്' ജേതാവാണ് മധുകേശ്വർ ഹെഗ്‌ഡ.
കർണാടകയിലെ തേൻ കർഷകനായ മധുകേശ്വർ ഹെഗ്‌ഡെയെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 'മൻ കി ബാത്തിൽ' ആണ് പ്രധാനമന്ത്രി മധുകേശ്വർ ഹെഗ്‌ഡെയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. ഏഷ്യാനെറ്റ് സുവർണ ന്യൂസും കന്നഡപ്രഭയും സംയുക്തമായി നൽകുന്ന 'നോർത്ത് കർണാടക ബിസിനസ് അവാർഡ്' ജേതാവാണ് മധുകേശ്വർ ഹെഗഡ.
Read Also: വിമാന യാത്രയ്ക്ക് ചെലവ് കുറയും; ഇന്ധന നിരക്ക് 12 ശതമാനം കുറച്ചു
കൂട്ടുകൃഷിക്കും ഗുണമേന്മയുള്ള തേൻ ഉൽപ്പാദനത്തിനും പേരുകേട്ട കന്നഡയിലെ ഷിർസി താലൂക്കിലെ തരഗോഡു ഗ്രാമത്തിലെ ഈ കർഷകൻ ഇപ്പോൾ രാജ്യത്തിൻറെ മൊത്തം ശ്രദ്ധയും ആകർഷിക്കുകയാണ്. 35 വർഷമായി തേൻ കൃഷിയിൽ വ്യാപൃതനാണ് മധുകേശ്വർ. താരഗോഡിനയിലെ അദ്ദേഹത്തിന്റെ വീടിന് ചുറ്റും ഒപ്പം നെഗ്ഗു പഞ്ചായത്തിലെ പല സ്ഥലങ്ങളിലും തേനീച്ച വളർത്തലിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ കർഷകൻ. കൂടാതെ, സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും കൃഷിഭൂമിയിൽ തേൻപെട്ടികൾ സ്ഥാപിച്ച് അവരുടെ കാർഷിക വരുമാനം വർധിപ്പിച്ചു. തുടക്കത്തിൽ സർക്കാർ സബ്‌സിഡി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ വിജയകരമായ തേൻ കർഷകനായി മാറുകയും ചെയ്ത മധുകേശ്വറിനെ ഇപ്പോൾ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ചിരിക്കുകയാണ്.
Read Also: വൈദ്യുതി കുടിശ്ശിക വേഗം തീർക്കൂ: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
എട്ടാം ക്ലാസിൽ പഠനം നിർത്തിയ മധുകേശ്വർ ഹെഗഡെയ്ക്ക് ബിസിനസ്സ് ആണ് താല്പര്യം എങ്കിലും അന്ന് ആവശ്യമായ മൂലധനമില്ലാത്തത് അദ്ദേഹത്തെ കൃഷിയിലേക്ക് നയിച്ചു. തേനീച്ച വളർത്തൽ ആരംഭിച്ച മധുകേശ്വർ ഹെഗ്‌ഡെ പിന്നീട് തേനീച്ച വളർത്തലിന്റെ എല്ലാ സാങ്കേതിക വിദ്യകളും സ്വായത്തമാക്കി. ഇന്ന് മധുകേശ്വർ പ്രതിവർഷം 4.5 ടൺ തേൻ ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു. ചെടികൾക്ക് സമീപം ഒരു തേനീച്ചക്കൂട് സൂക്ഷിച്ച് തുളസി, സഗെക്കായ്, നെല്ലിക്ക തേൻ ഉത്പാദിപ്പിക്കുന്നതാണ് ഇവയുടെ പ്രത്യേകത. ഔഷധ ആവശ്യങ്ങൾക്കായി ഇവർ നിർമ്മിക്കുന്ന തേൻ വാങ്ങാനും വൻ ഡിമാൻഡാണ്.
Read Also: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയെന്ത് ചെയ്യും? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
കന്നഡപ്രഭയും ഏഷ്യാനെറ്റ് സുവർണ ന്യൂസും ചേർന്ന് അടുത്തിടെ ഹൂബ്ലിയിൽ വെച്ച് കർണാടകയിലെ മികച്ച ബിസിനസ്സ്മാനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു. മൻ കി ബാത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്റെ പേര് പരാമർശിച്ചതാണ് ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ ഒന്ന് എന്നും കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദി നൽകുന്ന പ്രാധാന്യം അതുല്യമാണ് എന്നും മധുകേശ്വർ ഹെഗ്‌ഡെ പറഞ്ഞു. ഷിർസി താലൂക്കിലെ തേൻ കർഷകനായ മധുകേശ്വർ ഹെഗ്‌ഡെയെ മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ച്., തേനീച്ച കൃഷിയിലൂടെയും മികച്ച ലാഭമുണ്ടാക്കാമെന്ന് കാണിച്ച് തന്ന കർണാടകയിലെ കർഷകരുടെ നേട്ടങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ മോദിക്ക് നന്ദി എന്ന് തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ പറഞ്ഞു.
