Asianet News MalayalamAsianet News Malayalam

പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്

സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്മെന്റ് പറയുന്നു. 

Patanjali group revenue crosses 30000 crore mark
Author
New Delhi, First Published Jul 14, 2021, 12:39 PM IST

ദില്ലി: ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വർധിക്കാൻ കാരണമായിട്ടുണ്ട്.

പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 

സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്മെന്റ് പറയുന്നു. 2018 ൽ 10000ത്തിൽ താഴെയായിരുന്നു വിതരണ പോയിന്റുകൾ. എന്നാൽ ഇപ്പോഴിത് 55751 എണ്ണമായി വർധിച്ചു. 100 സെയിൽസ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ൽ ഔട്ട്ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios